Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:40 AM IST Updated On
date_range 1 April 2022 5:40 AM ISTനാല് അങ്കണവാടികൾ നാടിന് സമർപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിൽ പുതിയ നാല് അങ്കണവാടി കെട്ടിടങ്ങൾ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കഴുകൻപച്ച, നെടുന്തേരിക്കുന്ന്, ചെറുവാളം, മുണ്ടോണിക്കര എന്നിവിടങ്ങളിലാണ് ബഹുനില കെട്ടിടങ്ങൾ നിർമിച്ചത്. 14.5 ലക്ഷം രൂപ വീതം ചെലവഴിച്ചു. ആധുനികരീതിയിൽ പണികഴിപ്പിച്ച കെട്ടിടങ്ങളിൽ കുട്ടികൾക്ക് കളിക്കോപ്പുകളും പഠനവസ്തുക്കളും ഫർണിച്ചറും ഒരുക്കിയിട്ടുണ്ട്. നിരവധി പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ കഴിയുന്ന അടുക്കളയും ശൗചാലയവും ഇതിനോടൊപ്പമുണ്ട്. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് നജിൻഷാ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഖില, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസർ കവിതാ റാണി രഞ്ജിത്ത്, അങ്കണവാടി അധ്യാപികമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പശുക്കൾക്ക് ഇൻഷുറൻസ് നടപ്പാക്കും -മന്ത്രി പാറശ്ശാല: പശുക്കൾക്ക് ഇൻഷുറൻസ് നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയിൽ സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും കുടുംബശ്രീയുടെ കീഴിൽ പാലുൽപന്നങ്ങളുടെ നിർമാണത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്‌സ്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ, ക്ഷീരസംഘങ്ങൾ, ഫാം ഇൻഫർമേഷൻ ബ്യൂറോ, ആത്മ എന്നിവയുടെ സഹകരണത്തോടെയാണ് ബ്ലോക്കുതല ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചത്. വലിയവിള ക്രൈസ്റ്റ് ദി കിങ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ അധ്യക്ഷനായിരുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരകർഷകർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story