Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപിന്നോട്ടുനടന്നും...

പിന്നോട്ടുനടന്നും ശയനപ്രദക്ഷിണം ചെയ്തും ഉ​ദ്യോഗാർഥികളുടെ പ്രതിഷേധം

text_fields
bookmark_border
* സെക്ര​േട്ടറിയറ്റിന്​ മുന്നിൽ പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്​സാണ്​ പ്രതിഷേധിച്ചത്​ തിരുവനന്തപുരം: പിന്നോട്ട്​ നടന്നും ശയനപ്രദക്ഷിണം ചെയ്തും പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ. സെക്ര​േട്ടറിയറ്റിന്​ മുന്നിൽ തുടരുന്ന സമരത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു വ്യത്യസ്തമായ സമര രീതി സ്വീകരിച്ചത്​. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പിന്നോട്ട്​ നടന്നുള്ള പ്രതിഷേധത്തിൽ പ​ങ്കെടുത്തു​. സെക്രട്ടേറിയറ്റിന്​ മുന്നി​െല സമരം 30 ദിവസം പിന്നിട്ടിട്ടും സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. റാങ്ക്​ പട്ടിക അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ 14 ജില്ലകളിലുമായി ആകെ 612 പേരുള്ള റാങ്ക് പട്ടികയിൽ നിന്നും നാല്​ ഭിന്നശേഷിക്കാർക്കും, ഓപൺ മെറിറ്റിൽ രണ്ട്​ പേർക്കും മാത്രമാണ് നിയമനം ലഭിച്ചത്​. പല ജില്ലകളിലും ഒരു നിയമനം പോലും നടന്നിട്ടില്ല. 2019 ലാണ് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് പട്ടിക പി.എസ്.സി പുറത്തിറക്കിയത്. പത്ത്​ വർഷങ്ങൾക്ക്​ ശേഷമാണ് ഇത്തരം ഒരു തസ്തികയിൽ പി.എസ്.സി വിജ്ഞാപനം ഇറക്കി റാങ്ക്​ ലിസ്റ്റ്​ പ്രസിദ്ധീകരിക്കുന്നത്. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ഉദ്യോഗസ്ഥ ക്രമത്തിൽ മൂന്നാമതായി വരുന്നതാണ് ലൈബ്രേറിയൻ എന്ന തസ്തിക. ആക്ടിൽ പറയുന്നതിനാൽ ഈ തസ്തിക പഞ്ചായത്തിൽ ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ എസ്​.എസ്​.എൽ.സി പോലും യോഗ്യത ഇല്ലാത്തവരും പി.എസ്.സി വഴിയല്ലാതെ നിയമിക്കപ്പെട്ടവരുമാണ്​ പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിൽ നിലവിൽ ജോലി ചെയ്യുന്നത്​. പഞ്ചായത്ത്​ സമിതികൾ പിൻവാതിലിലൂടെ യാതൊരു യോഗ്യതയും ഇല്ലാത്തവരെ നിയമിക്കുന്ന സാഹചര്യവുമുണ്ട്​. റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പരീക്ഷ എഴുതാൻ സാധിക്കാത്തവരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story