Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:36 AM IST Updated On
date_range 31 March 2022 5:36 AM ISTകാതോലിക്കാ ബാവക്ക് കവടിയാർ കൊട്ടാരത്തിന്‍റെ സ്നേഹാദരവ്
text_fieldsbookmark_border
തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് സ്നേഹാദരവുകൾ നൽകി തിരുവിതാംകൂർ രാജകുടുംബം. കവടിയാർ കൊട്ടാരത്തിൽ പൂയം തിരുനാൾ ഗൗരി പാർവതി ഭായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് എന്നിവർ കാതോലിക്കാ ബാവയെ സ്വീകരിച്ചു. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സഭയുടെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സഭ മാനേജിങ് കമ്മിറ്റി അംഗം ബാബുജി ഈശോ, മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി എബ്രഹാം, ജയ്സൺ പി. വർഗീസ് എന്നിവരും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story