Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മദ്യവിൽപനശാലകളുടെ...

'മദ്യവിൽപനശാലകളുടെ എണ്ണം കൂട്ടാനുള്ള നീക്കത്തിൽനിന്ന്​ പിന്മാറണം'

text_fields
bookmark_border
തിരുവനന്തപുരം: പുതിയ മദ്യവിൽപന ഔട്ട്​ലെറ്റുകൾ തുടങ്ങുന്നത്​ ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്ന സർക്കാറിന്റെ പ്രഖ്യാപിത നയത്തിന് എതിരാണെന്നും ഇത്തരം നടപടികളിൽ നിന്ന്​ പിന്മാറണമെന്നും സി.എച്ച്. മുഹമ്മദ്കോയ എജുക്കേഷനൽ ട്രസ്റ്റി​െന്റയും തിരുവനന്തപുരം മുസ്​ലിം കൂട്ടായ്മവേദിയുടെയും യോഗം ആവശ്യപ്പെട്ടു. കഞ്ചാവും മറ്റ് ലഹരിപദാർഥങ്ങളുടെയും കച്ചവടത്തിന്​ വിദ്യാർഥികളെപോലും ചില അജ്ഞാതകേന്ദ്രങ്ങൾ ഉപയോഗിക്കുന്നതായി മാധ്യമ വാർത്തകൾ വരുന്നത് ഗൗരവമായി കണ്ട് സർക്കാറിന്റെ ഭാഗത്തുനിന്ന്​ ശക്തമായ നടപടി ഉണ്ടാവണമെന്നും യോഗം അഭ്യർഥിച്ചു. പ്രഫ. മീരാൻ മലുക്ക് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എ. നിസാറുദ്ദീൻ, അഡ്വ.പി. സിയാവുദ്ദീൻ, അഡ്വ.എം. താജുദ്ദീൻ, എ. ഷരിഫുദ്ദീൻ, പി.എം.അഹമ്മദ്കുട്ടി, ടി.എ. അബ്ദുൽ വഹാബ്, എം.എം. സലാഹുദ്ദീൻ, പാളയം അബ്ദുൽ മാജിദ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story