Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:34 AM IST Updated On
date_range 31 March 2022 5:34 AM ISTആര്യനാട് ഗ്രാമപഞ്ചായത്തിന് ഡിജിറ്റൽ ബജറ്റ്
text_fieldsbookmark_border
ഉൽപാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം ആര്യനാട്: ഉൽപാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി 27.87 കോടി രൂപ വരവും 27.67 കോടി രൂപ ചെലവും 19.73 ലക്ഷം രൂപ മിച്ചവുമുള്ള ഡിജിറ്റൽ ബജറ്റ് ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷീജ അവതരിപ്പിച്ചു. കാർഷികം, മൃഗസംരക്ഷണം, കൃഷി എന്നിവയുൾപ്പെടെയുള്ള ഉൽപാദനമേഖലക്ക് 1.38 കോടി രൂപയും വിദ്യാഭ്യാസം-കലാ-സാംസ്കാരിക-യുവജന ക്ഷേമത്തിന് 75 ലക്ഷം രൂപയും ആരോഗ്യ- കുടിവെള്ള- ശുചിത്വ മേഖലക്ക് 82 ലക്ഷവും ഭവനനിർമാണത്തിന് ഒരു കോടി രൂപയും പട്ടികജാതി പട്ടികവർഗ വികസനത്തിന് 55 ലക്ഷം രൂപയും തൊഴിലുറപ്പിന് 12 കോടിയും വകയിരുത്തി. പഞ്ചായത്ത് ഓഫിസിലെ പുതിയ കെട്ടിടത്തിന് 42 ലക്ഷം, പൊതു ശ്മശാനത്തിന് 33 ലക്ഷം, ഘടകസ്ഥാപനങ്ങളുടെ നവീകരണത്തിന് ഒമ്പത് ലക്ഷം, ബയോ കമ്പോസ്റ്റ് യൂനിറ്റിന് നാലുലക്ഷം, പൊതു കിണർ അറ്റകുറ്റപ്പണിക്ക് എട്ട് ലക്ഷം, പുതിയ കുഴൽ കിണറിന് 10 ലക്ഷം, പൊതു കിണർ നിർമാണത്തിന് പത്ത് ലക്ഷവും നീക്കിവെച്ചു. അതിദരിദ്രരുടെ ക്ഷേമത്തിന് രണ്ട് ലക്ഷവും വാഡുകളിലെ റോഡുകളിലെ നിർമാണത്തിനും മെയിന്റനൻസിനും 3.40 കോടി രൂപയും സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷവും തൊഴിലുറപ്പ് വഴി സാമ്പത്തിക വർഷത്തിൽ മണ്ണ്-ജല സംരക്ഷണത്തിന് എട്ട് കോടി രൂപയും ചെലവഴിക്കാനാണ് ബജറ്റ് വിഭാവന ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് ആമുഖ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story