Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവി കൺസോൾ ആപ് കേരളവും...

വി കൺസോൾ ആപ് കേരളവും വാങ്ങും

text_fields
bookmark_border
തിരുവനന്തപുരം: മലയാളി സ്റ്റാർട്ടപ്​ കമ്പനി ടെക്​​ജെൻഷ്യയിൽനിന്ന്​ വി കണ്‍സോള്‍ എന്ന വിഡിയോ കോണ്‍ഫറന്‍സിങ്​ പ്ലാറ്റ്‌ഫോം വാങ്ങാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാറിന്‍റെ വിഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ജേതാക്കളാണ് ​ടെക്​​ജെൻഷ്യ. വി കണ്‍സോളിനെ ഔദ്യോഗിക വിഡിയോ കോണ്‍ഫറന്‍സ് ആപ്പായി കേന്ദ്രം നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ സംസ്ഥാന സർക്കാറും ഇത്​ വാങ്ങുന്നത്​. ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള കമ്പനിയായ ​ടെക്​ജെൻഷ്യ കേന്ദ്ര സർക്കാറിന്‍റെ ഒരു കോടി രൂപയും മൂന്ന്​ വർഷത്തേക്കുള്ള കരാറും നേടിയിട്ടുണ്ട്. രണ്ടായിരത്തോളം കമ്പനികളിൽ നിന്നാണ്​ 'വി കൺസോൾ' ആപ്പിനെ കേന്ദ്രം തെരഞ്ഞെടുത്ത്​. ചേർത്തല ഇൻഫോ പാർക്കിലാണ് 'ടെക്െജൻഷ്യ' പ്രവർത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story