Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറവന്യൂടവർ പരിസരത്ത് ...

റവന്യൂടവർ പരിസരത്ത് മരം വീണ് വാഹനങ്ങൾക്ക് കേട്​

text_fields
bookmark_border
റവന്യൂടവർ പരിസരത്ത്  മരം വീണ് വാഹനങ്ങൾക്ക് കേട്​
cancel
നെടുമങ്ങാട്: റവന്യൂടവർ പരിസരത്ത് പാർക്ക്​ ചെയ്തിരുന്ന വാഹനങ്ങൾക്കുമുകളിൽ മരം വീണു, ആളപായമില്ല. വാഹനങ്ങൾക്ക് കേടുപറ്റി. വെഞ്ഞാറമൂട് സ്വദേശി മുജീബ്, പാലോട് ളളവട്ടം സ്വദേശി ഷൺമുഖസുന്ദരം എന്നിവരുടെ വാഹനങ്ങളുടെയും സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾക്കും മീതെയാണ് മരം വീണത്. വെഞ്ഞാറമൂട് കലുങ്കിൻമുഖം സനാ മൻസിലിൽ മുജീബ് ഓടിച്ച കാർ പാർക്ക് ചെയ്യുന്നതിനിടയിലാണ് മരം കടപുഴകി വീണത്. കാറിലുണ്ടായിരുന്ന മുജീബിന്‍റെ പിതാവും ഭാര്യയും പുറത്തിറങ്ങി നിമിഷങ്ങൾക്കകമാണ് മരം വീണത്. സമീപത്ത് ഉണ്ടായിരുന്നവർ ഓടിമാറിയതിനാലും മറ്റു വാഹനങ്ങളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. നെടുമങ്ങാട് അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ച് മാറ്റിയത്. ഫോേട്ടാ: റവന്യൂ ടവർ പരിസരത്തുനിന്ന മരം കടപുഴകി വാഹനങ്ങൾക്കുമീതെ വീണത് അഗ്നിരക്ഷാ സേന മുറിച്ചുമാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story