Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനായ്ക്ക്​ക്കളിൽ വൈറസ്​...

നായ്ക്ക്​ക്കളിൽ വൈറസ്​ രോഗം പടരുന്നു

text_fields
bookmark_border
നെടുമങ്ങാട്: തെരുവുനായ്ക്കളിൽ കനയിൻ ഡിസ്റ്റംബർ രോഗം വ്യാപകമാകുന്നു. രോഗം ബാധിച്ച നായ്ക്കൾ ഒരാഴ്ചേപാലും ജീവിക്കുന്നില്ല. നൂറുകണക്കിന് നായ്ക്കൾ ഇതിനകം രോഗബാധയേറ്റ് ചത്തു. വളർത്തുനായ്ക്കളും രോഗം ബാധിച്ച് ചാവുന്നുണ്ട്. രോഗബാധയുണ്ടായി ദിവസങ്ങൾക്കകം കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവം ഒഴുകി ചാവുകയാണ്. നെടുമങ്ങാട് താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും രോഗബാധയുണ്ട്. നെടുമങ്ങാട് നഗരസഭ, പെരിങ്ങമ്മല, തൊളിക്കോട്, നന്ദിയോട്, പനവൂർ, ആനാട് പഞ്ചായത്തുകളിലാണ് ഏറ്റവുമധികം നായ്ക്കൾ രോഗബാധയേറ്റ് ചത്തത്. ആഹാരം ഉപേക്ഷിക്കുന്നതാണ് ആദ്യ ലക്ഷണം. പിന്നീട് ശരീരത്തിൽ നിന്നു രോമങ്ങൾകൊഴിഞ്ഞുപോകും. പനി, വയറിളക്കം എന്നിവയും കാണുന്നു. അധിക ദിവസം കഴിയുന്നതിനുമുന്നേ നായ്ക്കൾ ചത്തുവീഴും. ഇൗ രോഗം നായ്ക്കളിൽ നിന്നും നായ്ക്കളിലേക്കാണ് പകരുന്നത്. അലഞ്ഞുതിരിഞ്ഞ്​ നടക്കുന്ന നായ്ക്കളിലാണ് രോഗവ്യാപന സാധ്യത കൂടുതൽ. ഇവയിൽ നിന്നാണ് വളർത്തുനായ്ക്കളിലേക്കും രോഗം പടരുന്നത്. നായ്ക്കളെ െകാല്ലാൻ പാടില്ലാത്തതിനാൽ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പിടികൂടുന്ന സ്ഥലത്തുതന്നെ വിടുകയാണ് ചെയ്യുന്നത്. ഇതോടെ നാട്ടിൽ തെരുവുനായ്ക്കൾ പെരുകിയിരിക്കുന്നു. മാർക്കറ്റ് പരിസരങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവക്കുചുറ്റുമാണ് തെരുവുനായ്ക്കളുടെ ആവാസ കേന്ദ്രങ്ങൾ. ഇവിടെ കഴിയുന്ന നായ്ക്കൾക്കാണ് രോഗബാധ കൂടുതൽ. വെറസ് ബാധയാണ് രോഗകാരണമെന്ന് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ പറയുന്നു. മനുഷ്യരിലേക്ക് ഇൗ രോഗം പടരില്ല. പ്രതിരോധ കുത്തിവെപ്പിലൂടെ രോഗബാധ തടയാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story