Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:33 AM IST Updated On
date_range 31 March 2022 5:33 AM ISTകിളിമാനൂർ ബ്ലോക്ക്: ബജറ്റവതരണം കോൺഗ്രസ് അംഗങ്ങൾ നിർത്തിവെപ്പിച്ചു
text_fieldsbookmark_border
കിളിമാനൂർ: നടപടിക്രമം പാലിച്ചില്ലെന്നാരോപിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരണം കോൺഗ്രസ് അംഗങ്ങൾ നിർത്തിവെപ്പിച്ചു. നിയമപ്രകാരം കരട് ബജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ആവശ്യമുള്ള ഭേദഗതികളും നിർദേശങ്ങളും നടപ്പാക്കി മറ്റ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ ശിപാർശയോടെ ജനറൽ കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ടതുമാണ്. എന്നാൽ, യാതൊരു നടപടികളും സ്വീകരിക്കാതെയാണ് വൈസ് പ്രസിഡൻറ് ശ്രീജ ഉണ്ണികൃഷ്ണൻ ബജറ്റ് അവതരിപ്പിക്കാൻ ഹാളിൽ എത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. പാർലമൻെററി പാർട്ടി നേതാവ് ജെ. സജികുമാറിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടുകയും ബജറ്റ് അവതരണം നിർത്തിവെപ്പിക്കുകയുമായിരുന്നു. പ്രതിപക്ഷാംഗങ്ങളായ ജെ. സജികുമാർ, എ. നിഹാസ്, ശോഭ, അഫ്സൽ എസ്.ആർ, എ.ജെ. ജിഹാദ്, ബൻഷ ബഷീർ എന്നിവർ യോഗം ബഹിഷ്കരിച്ച് ഓഫിസിന് പുറത്ത് ധർണ നടത്തി. തുടർന്ന് ബി.ഡി.ഒ വിളിച്ചുചേർത്ത യോഗത്തെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി കൂടുകയും കരട് ബജറ്റ് അവതരിപ്പിച്ച് ആവശ്യമായ ഭേദഗതികളും നിർദേശങ്ങളും കൂട്ടിച്ചേർക്കുകയും തുടർന്ന് 12 മണിക്കുശേഷം ബജറ്റ് സമ്മേളനം പുനരാരംഭിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
