Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യവസായ മേഖലയിൽ...

വ്യവസായ മേഖലയിൽ പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യം -മുഖ്യമന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: അടുത്ത നാലുവർഷംകൊണ്ട്​ വ്യവസായ മേഖലയിൽ മാത്രം പതിനായിരം കോടിയുടെ നിക്ഷേപം ആകർഷിക്കുകയാണ്​ ലക്ഷ്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംരംഭക വർഷ പ്രഖ്യാപന ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അ​ദ്ദേഹം. പുതിയ സാമ്പത്തികവർഷം സംസ്ഥാനത്ത്​ ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങും.120 കോടി രൂപ ചെലവഴിച്ചാണ്​ പദ്ധതി നടപ്പാക്കുക. ഈ പദ്ധതിയിലൂടെ മൂന്ന്​ മുതൽ അഞ്ച്​ ലക്ഷംവരെ തൊഴിലവസരം സൃഷ്ടിക്കാനാണ്​ ശ്രമം​. സംരംഭകരാകാൻ താൽപര്യമുള്ളവരെ പ​ങ്കെടുപ്പിച്ച്​ അടുത്ത രണ്ട്​ മാസത്തിനകം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകദിന ബോധവത്​കരണ ശിൽപശാല സംഘടിപ്പിക്കും. തുടർന്ന്​ ലൈസൻസ്​ നൽകുന്നതിനുൾപ്പെടെ മേളകൾ ഒരുക്കും. അഭ്യസ്തവിദ്യരായ യുവാക്കൾക്ക്​ അവരുടെ മനസ്സിലുള്ള തൊഴിൽ ഇവിടെത്തന്നെ സൃഷ്ടിക്കുകയാണ്​ ലക്ഷ്യം. 2016ൽ കേവലം 50 കോടി മാത്രമായിരുന്ന സ്റ്റാർട്ട്​അപ്​ നിക്ഷേപം. ഇന്ന്​ 3600 കോടിയായി ഉയർന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ്​ അധ്യക്ഷനായി. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വി.എൻ. വാസവൻ, വി.കെ. പ്രശാന്ത്​ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ്​ സെക്രട്ടറി വി.പി. ജോയ്​, ആസൂത്രണ ബോർഡ്​ വൈസ്​ ചെയർമാൻ വി.കെ. രാമചന്ദ്രൻ, വ്യവസായവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story