Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണിമുടക്കിൽ ഓഫിസ്​...

പണിമുടക്കിൽ ഓഫിസ്​ അടഞ്ഞു, പിറ്റേന്നെത്തിയപ്പോൾ പിഴ

text_fields
bookmark_border
തിരുവനന്തപുരം: പണിമുടക്കിനെ തുടർന്ന്​ ഓഫിസുകൾ അടഞ്ഞുകിടന്നതിനാൽ വാഹനം ഹാജരാക്കി ഫീസടയ്ക്കാൻ വൈകിയതിന്​ വാഹന ഉടമകൾക്ക്​ പിഴ. മാർച്ച്​ 28, 29 തീയതികളിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഉടമകൾക്കാണ്​ മോട്ടോർ വാഹന വകുപ്പ്​ വക അപ്രതീക്ഷിത ഇരുട്ടടി. ഓഫിസുകൾ പ്രവർത്തിക്കാത്തതിനാലാണ്​ വാഹനം എത്തിക്കാനാകാത്തതെന്ന്​ ഉടമകൾ വിശദീകരിക്കു​​മ്പോൾ ഇത്രനാൾ സമയമുണ്ടായിട്ടും കാലാവധി തീരുംവരെ കാത്തിരുന്നതെന്തിനെന്നാണ്​ ഉദ്യോഗസ്ഥരുടെ ചോദ്യം. എങ്കിൽ പിന്നെ അവസാന തീയതി നിശ്ചയിക്കുന്നത്​ എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല. അധികപേരും രജിസ്​ട്രേഷൻ പുതുക്കൽ ഫീസടക്കം നേരത്തെ തന്നെ അടച്ച്​ ഓൺലൈൻ നടപടി പൂർത്തീകരിച്ചതാണ്​. അറ്റകുറ്റപ്പണിക്കായി നേരത്തെ തന്നെ വാഹനം വർക്​​ഷോപ്പിലും കയറ്റി. ഏപ്രിൽ ഒന്നുമുതൽ രജിസ്​​ട്രേഷനും ഫിറ്റ്​നെസും പുതുക്കാൻ ഉയർന്ന നിരക്ക്​ വരുന്നതിനാൽ ഈ മാസങ്ങളിൽ കാലാവധി തീരുന്നവർ പഴയ നിരക്കിൽ രജിസ്​ട്രേഷൻ പുതുക്കുന്നതിന്​ ​സമയപരിധി തികയാൻ കാത്തുനിൽക്കാതെ നേരത്തെ തന്നെ വാഹനം വർക്​ഷോപ്പിൽ കയറ്റി. ഇതോടെ ഈമാസം തീരുന്നവർക്കും സമയത്ത്​ ജോലി കഴിഞ്ഞ വണ്ടി കിട്ടാത്ത സ്​ഥിതിയാണ്​. ഇതെല്ലാം മറികടന്ന്​​ അവസാന തീയതിക്ക്​ മുമ്പ്​വാഹനുമായി ഇറങ്ങിയപ്പോഴാണ്​ പണിമുടക്കിനെ തുടർന്ന്​ പലയിടങ്ങളിലും ഓഫിസുകൾ പ്രവർത്തിക്കാത്തത്​ തിരിച്ചടിയായത്​. തൊട്ടടുത്തദിവസം എത്തിയപ്പോഴാ​കട്ടെ തങ്ങളുടെ കാരണത്താലല്ലാതെ പിഴയും. പണിമുടക്കായതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ഡ്രൈവിങ്​ ടെസ്റ്റുകളും മാറ്റിവെച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story