Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ഇ.ബിയിൽ...

കെ.എസ്​.ഇ.ബിയിൽ ആത്മീയാചാര്യനെ ക്ഷണിച്ചത്​ വിവാദത്തിൽ

text_fields
bookmark_border
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ആത്മീയാചാര്യനെ പ്രഭാഷണത്തിന്​ ക്ഷണിച്ചത്​ വിവാദത്തിൽ. എതിർപ്പുമായി ബോർഡിലെ യൂനിയനുകൾ രംഗത്തുവന്നു. പരിപാടി വ്യാഴാഴ്ച ഉച്ചക്ക്​ 12ന്​ ബോർഡ്​ ആസ്ഥാനത്ത്​ നടക്കുമെന്ന്​ കെ.എസ്​.ഇ.ബി അറിയിച്ചു. ആരെയും നിർബന്ധിക്കുന്നില്ലെന്നാണ്​ നിലപാട്​. കെ.എസ്​.ഇ.ബി 65-ാം വാർഷികത്തോടനുബന്ധിച്ച പ്രഭാഷണ പരമ്പര ഉദ്​ഘാടനം ചെയ്യാൻ ആത്​മീയാചാര്യൻ ശ്രീഎമ്മിനെയാണ്​ ബോർഡ്​ ക്ഷണിച്ചത്​. യോഗയിലൂടെ സമ്മർദരഹിതമായ ജീവിതവും ജോലിയുമെന്നതാണ്​ വിഷയം. പരിപാടി ബഹിഷ്കരിക്കുമെന്ന്​ ഭരണ-പ്രതിപക്ഷ യൂനിയനുകൾ വ്യക്​തമാക്കി. നാനാജാതി മതസ്ഥരും മതവിശ്വസമില്ലാത്തവരും ഉൾപ്പെടെ ജോലി ചെയ്യുന്ന പൊതുസ്ഥാപനത്തിൽ ഏതെങ്കിലും പ്രത്യേക വിശ്വാസം മുറുകെ പിടിക്കുന്ന ആത്​മീയാചാര്യരെ കൊണ്ടുവന്ന്​ പ്രഭാഷണം നടത്തുന്നത്​ ശരിയല്ലെന്ന്​ കെ.എസ്​.ഇ.ബി വർക്കേഴ്​സ്​​ അസോസിയേഷൻ -സി.ഐ.ടി.യു വ്യക്​തമാക്കി. മുമ്പും പ്രത്യേക വിഭാഗത്തിപെട്ട ആത്​​മീയാചാര്യരുടെ പ്രഭാഷണം വൈദ്യുതി ബോർഡ്​ തീരുമാനിച്ചപ്പോൾ സംഘടനകൾ എതിർത്തതിനെ തുടർന്ന്​ പരിപാടി മാനേജ്​മെന്‍റ്​ ഉപേക്ഷിച്ചിരുന്നു. മാനേജ്​മെന്‍റ്​ പരിപാടി ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ ബഹിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഐ.എൻ.ടി.സി ആഭിമുഖ്യമുള്ള പവർ വർക്കേഴ്​സ്​ കോൺഗ്രസും ശ്രീ എമ്മി‍ൻെറ പരിപാടിയുമായി സഹകരിക്കില്ലെന്ന്​ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story