Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വരരാഗങ്ങളിൽ നിറഞ്ഞ്...

സ്വരരാഗങ്ങളിൽ നിറഞ്ഞ് ബീഥോവന്‍ ബംഗ്ലാവ്; സംഗീതത്തില്‍ ലയിച്ച് ഭിന്നശേഷിക്കുട്ടികള്‍

text_fields
bookmark_border
തിരുവനന്തപുരം: സപ്തസ്വരങ്ങളിലെ ഭാവങ്ങള്‍ പകര്‍ന്നുനല്‍കി പിന്നണി ഗായിക മഞ്ജരി ഭിന്നശേഷിക്കുട്ടികള്‍ക്കിടയില്‍ സംഗീത വിസ്മയം തീര്‍ത്തു. സ്വരങ്ങളിലെ ഭാവവും ഈണവും താളവും തിരിച്ചറിഞ്ഞ് കുട്ടികള്‍ മഞ്ജരിക്കൊപ്പം പാടിയപ്പോൾ മാജിക്​ അക്കാദമിയിലെ ബീഥോവന്‍ ബംഗ്ലാവ് സംഗീതസാന്ദ്രമായി. കുട്ടികൾക്ക്​ അത്​ വേറിട്ട അനുഭവവുമായി. മായാമാളവഗൗള രാഗത്തിലെ സ്വരങ്ങളാണ് മഞ്ജരി കുട്ടികളെ പരിശീലിപ്പിച്ചത്. ഒപ്പം ഏറെ പ്രിയപ്പെട്ട ഹേ ഗോവിന്ദ് എന്ന ഭജനും പഠിപ്പിച്ചു. സെന്ററിലെ കുട്ടികള്‍ വളരെ വേഗമാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കുന്നതെന്ന് മഞ്ജരി അഭിപ്രായപ്പെട്ടു. സങ്കീര്‍ണമായ സ്വരങ്ങള്‍പോലും ഒറ്റത്തവണ കേട്ട് വിസ്മയം തീര്‍ക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കാഴ്ചപരിമിതനായ ശ്രീകാന്ത്​ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനാലാപനം നടത്തി. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് പ്രശസ്തരായ വ്യക്തികളുടെ സേവനം സാധ്യമാക്കുകയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന്​ ​ മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story