Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലബാര്‍ സമര...

മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കിയ നടപടി ദേശവിരുദ്ധം -എസ്​.ഡി.പി.ഐ

text_fields
bookmark_border
തിരുവനന്തപുരം: സ്വാതന്ത്ര്യസമര നിഘണ്ടുവില്‍നിന്ന് മലബാര്‍ സമരത്തില്‍ രക്തസാക്ഷികളായവരുടെ പേരുകള്‍ വെട്ടിമാറ്റിയ ഐ.സി.എച്ച്.ആര്‍ നടപടി ദേശവിരുദ്ധമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ആർ.എസ്.എസ് ഫാഷിസം ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ഹീനമായ ശ്രമങ്ങള്‍ എത്ര ശക്തമായി തുടരുന്നുവോ അതിലും ശക്തമായി യഥാർഥ ചരിത്ര വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടുകതന്നെ ചെയ്യും. നാഗ്പൂരില്‍നിന്ന്​ പടച്ചുവിടുന്ന ചരിത്രപാഠങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും തനതായ ചരിത്രം ചര്‍ച്ച ചെയ്യാനും തലമുറകള്‍ക്ക് കൈമാറാനും പൊതുസമൂഹം ആര്‍ജവത്തോടെ രംഗത്തുവരണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story