Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരസഭ റോഡ് കൈയേറി...

നഗരസഭ റോഡ് കൈയേറി വസ്തുവിനോട് ചേർത്തതായി പരാതി

text_fields
bookmark_border
നഗരസഭ റോഡ് കൈയേറി വസ്തുവിനോട് ചേർത്തതായി പരാതി
cancel
നെടുമങ്ങാട്: നഗരസഭ റോഡ് കൈയേറി സ്വകാര്യ വ്യക്തി കോൺക്രീറ്റ് ചെയ്ത്​ കടയോട് ചേർത്തതായി പരാതി. പത്താംകല്ല് വാർഡിലെ പത്താംകല്ല് -പാറക്കാട് റോഡിന്‍റെ തുടക്കത്തിലാണ് കൈയേറ്റം. അടുത്തിടെ, റോഡ് ടാർ ചെയ്തു. അതിനുശേഷമാണ് റോഡിനോട് ചേർന്ന് കടയുള്ള വ്യക്തി റോഡിലേക്കിറക്കി കോൺക്രീറ്റ് ചെയ്തത്. ഇവിടെ ഷട്ടറുകൾ പിടിപ്പിക്കാൻ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ എതിർപ്പ്​ കാരണം നടന്നില്ല. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച്​ കടന്നുപോകാൻ തക്ക വീതിയേ ഈ റോഡിനുള്ളൂ. അതിലേക്കിറക്കി കോൺക്രീറ്റിട്ട് ഉയർത്തിയതോടെ റോഡ് കൂടുതൽ ഇടുങ്ങിയതായി മാറി. ഇപ്പോൾ ഒരു വാഹനത്തിനു മാത്ര​മേ സഞ്ചരിക്കാൻ കഴിയൂ. നാട്ടുകാർ കൈയേറ്റത്തിനെതിരെ നെടുമങ്ങാട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഫോേട്ടാ News wrap: പത്താംകല്ല് -പാറക്കാട് റോഡിൽ റോഡ് കൈയേറി കോൺക്രീറ്റ് ചെയ്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story