Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുപണിമുടക്ക്:...

പൊതുപണിമുടക്ക്: പ്രകടനങ്ങളോടെ സമരം അവസാനിച്ചു

text_fields
bookmark_border
പൊതുപണിമുടക്ക്: പ്രകടനങ്ങളോടെ സമരം അവസാനിച്ചു
cancel
ആറ്റിങ്ങൽ: ജനങ്ങളെയാകെ കൊള്ളയടിക്കുന്ന കേന്ദ്രനയത്തിനെതിരെ 'രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ'എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിലുള്ള രണ്ടുദിവസത്തെ പണിമുടക്ക് അവസാനിച്ചു. ആറ്റിങ്ങൽ രണ്ടാം ദിവസത്തെ സമരകേന്ദ്രത്തിലെ പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് മുഹമ്മദ് റാഫി അധ്യക്ഷതവഹിച്ചു. സി.പി.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ്. ലെനിൻ, ഒ.എസ്. അംബിക എം.എൽ.എ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. വിജയകുമാർ, മനോജ് ബി.ഇടമന, എം. മുരളി, ആർ. രാജു, എം. പ്രദീപ്, ബി. രാജീവ്, സി. ദേവരാജൻ, സി. ചന്ദ്രബോസ്, എം.ബി. ദിനേശ്, കെ. വാരിജാക്ഷൻ, വിഷ്ണു ചന്ദ്രൻ, ആർ.എസ്. അനൂപ്, ഗായത്രി ദേവീ, പി.സി. ജയശ്രീ, ആർ. അനിത, അനിൽ ആറ്റിങ്ങൽ, ആർ.പി. അജി, ബിനു, എസ്. ജോയി, എൻ. ലോറൻസ്, ഇ. സന്തോഷ്, എം. ചന്ദ്രബാബു, എ. അൻഫർ, എസ്.ജി. ദിലീപ് കുമാർ, ശ്യാംനാഥ്, ചെറുനാരകം കോട് ജോണി, ഗിരീഷ് കൃഷ്ണൻ, ഇല്യാസ്, കൃഷ്ണകുമാർ (ഐ.എൻ.ടി.യു.സി), കോരാണി സനൽ (കെ.ടി.യു.സി), കെ.ജി. രാധാകൃഷ്ണപിള്ള, അവനവഞ്ചേരി രാജു (എ.ഐ.ടി.യു.സി), വല്ലൂർ രാജീവ് (ജെ.ടി.യു.സി), സജീവ് ദിവാകരൻ (കെ.ജി.ഒ.എഫ്), വേണു (ജോയന്‍റ്​ കൗൺസിൽ), പി.പി. രാജീവൻ (കെ.എസ്.ആർ.ടി.സി) എന്നിവർ സംസാരിച്ചു. പണിമുടക്കിനോടനുബന്ധിച്ച് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റി തയാറാക്കിയ സമരജ്വാല എന്ന ബുള്ളറ്റിൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷൈലജാ ബീഗം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൻ എസ്. കുമാരിക്ക് നൽകി പ്രകാശനം ചെയ്തു. കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്പന്തലിൽ കലാജാഥ അവതരിപ്പിച്ചു. നഗരംചുറ്റി പ്രകടനം നടത്തിയാണ് സമരമവസാനിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story