Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലമ്പലത്ത് മെഡിക്കൽ...

കല്ലമ്പലത്ത് മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് കവർച്ച നടത്തി

text_fields
bookmark_border
കല്ലമ്പലത്ത് മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് കവർച്ച നടത്തി
cancel
കല്ലമ്പലം: ആശുപത്രിയുടെ ഭാഗമായ മെഡിക്കൽ സ്റ്റോറിൽ കവർച്ച. കല്ലമ്പലം ജംഗ്ഷനിൽ വർക്കല റോഡിൽ പ്രവർത്തിക്കുന്ന റോയൽ ക്ലിനിക്കി‍ൻെറ മെഡിക്കൽ സ്റ്റോറിലാണ് കവർച്ച നടന്നത്. രണ്ടംഗസംഘം നടത്തുന്ന ദൃശ്യങ്ങൾ ആശുപത്രിയുടെ സി.സി.ടി.വിയിൽ പതിഞ്ഞു. 3000 രൂപയും മരുന്നുകളും സിറിഞ്ച് ഉൾപ്പെടെയുള്ള സാധനങ്ങളും കവർന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നും സാധനങ്ങൾ വാരിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപെട്ട വ്യക്തി സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ പൊലീസ് സ്ഥലത്ത് എത്തും മുമ്പ്​ പ്രതികൾ രക്ഷപ്പെട്ടു. ഹോസ്പിറ്റൽ ഉടമ ഡോ. സമീറി‍ൻെറ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story