Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:28 AM IST Updated On
date_range 30 March 2022 5:28 AM ISTപ്രിയ വസ്ത്ര വ്യാപാരികളേ...
text_fieldsbookmark_border
കെ.ടി.ജി.ഡബ്ല്യു.എ നെയ്യാറ്റിൻകര മേഖല വാർഷിക സമ്മേളനം മാർച്ച് 30 ബുധനാഴ്ച നടക്കുന്നെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. നിങ്ങളോടൊപ്പം ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് എനിക്കും വളരെ ആഗ്രഹമുണ്ട്. പക്ഷേ, സമയക്കുറവിനാൽ അതിനുള്ള സാധ്യത വളരെ വിരളമാണ്. നമുടെ അസോസിയേഷൻ സ്ഥാപിതമായിട്ട് 40 വർഷത്തിനു മുകളിലായി. ഞാൻ ഈ അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റിട്ട് 30 വർഷത്തിനു മുകളിലായി. ആ സമയപരിധിയിൽ ടെക്സ്റ്റൈൽ മേഖല അഭിമുഖീകരിച്ച വളരെ അധികം പ്രശ്നങ്ങൾ ഗവൺമെന്‍റുമായി കൂടി ആലോചിച്ച് ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഈ കഴിഞ്ഞ ഓണം സമയത്തുണ്ടായ കോവിഡ് കാലഘട്ടത്തിൽ കടകളടച്ച് കോവിഡിനെ പ്രതിരോധിക്കണമെന്ന ഗവൺമെന്‍റ് നിലപാടിനെയും ഇപ്പോൾ വന്ന ജി.എസ്.ടി പ്രശ്നങ്ങളും നമുക്ക് മാറ്റിയെടുക്കാൻ സാധിച്ചു. മുൻകാലങ്ങളിൽ വളരെ കുറച്ച് അംഗങ്ങൾ മാത്രമുള്ള ഒരു സംഘടനയായിരുന്നു നമ്മുടേത്. കാലങ്ങളായുള്ള ഒരു ആഗ്രഹമാണ് ചെറുതും വലുതുമായ എല്ലാ വസ്ത്രവ്യാപാരികളെയും ഒരു കുടക്കീഴിലെന്ന പോലെ ഈ സംഘടനയുടെ ഭാഗമാക്കുക എന്നത്. അത് ഈ കോവിഡ് കാലഘട്ടത്തിൽ സഫലീകരിച്ചെന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച, ഈ സംഘടനയെ ഇത്രയധികം വളർത്തിയ എല്ലാ മെംബർമാരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. വളരെ സന്തോഷത്തോടെ പറയാം കേരളത്തിൽ മാത്രം 40,000 മെംബർമാരുള്ള ഏറ്റവും ശക്തമായ ഒരു സംഘടനയായി മാറാൻ നമുക്ക് സാധിച്ചിട്ടുണ്ട്. യാതൊരുവിധ തർക്കങ്ങളുമില്ലാതെ ഈ സംഘടനയെ നല്ല രീതിയിൽ നടത്താൻ സാധിക്കുന്നെന്നതു തന്നെ വളരെ സന്തോഷമുളവാക്കുന്ന കാര്യമാണ്. നെയ്യാറ്റിൻകര മേഖലയുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണെന്ന് പറയാതെ വയ്യ. ഇനിയും മേഖല പ്രവർത്തനം വളരെ നല്ല രീതിയിൽ നടക്കട്ടെ എന്നാശംസിക്കുന്നു. ഇനിയൊരവസരത്തിൽ തീർച്ചയായും ഞാനും നിങ്ങളോടൊപ്പമുണ്ടാകും. ഈ മേഖല സമ്മേളനം വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story