Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവസ്ത്ര വ്യാപാരികളുടെ...

വസ്ത്ര വ്യാപാരികളുടെ ജീവകാരുണ്യം

text_fields
bookmark_border
ഫക്കീർഖാൻ കെ.ആർ അമീർ ടെക്​സ്​റ്റൈൽസ്​, ബാലരാമപുരം ചാരിറ്റി പ്രവര്‍ത്തനവും സൗഹൃദ കൂട്ടായ്മയുമായി മുന്നേറുകയാണ് കെ.ടി.ജി.എ നെയ്യാറ്റിൻകര മേഖല. ചാരിറ്റിയും സൗഹൃദവും ഒരുപോലെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനം ടെക്​സ്​റ്റൈൽസ്​ മേഖലക്ക് പുത്തനുണര്‍വേകി. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരംഭിച്ച നെയ്യാറ്റിന്‍കര മേഖല കമ്മിറ്റി ഒരു വര്‍ഷത്തിനിടെ, നിരവധി സേവന സഹായങ്ങളും കാരുണ്യ പ്രവര്‍ത്തനവുമാണ് നടത്തിയത്. പ്രളയകാലം മുതല്‍ കോവിഡ് പ്രതിസന്ധി ഘട്ടങ്ങളില്‍ വരെ ദുരിത ബാധിതരായ പലര്‍ക്കും കൈത്താങ്ങായി മാറി. പ്രളയം വരുത്തിയ പ്രയാസങ്ങളില്‍ പ്രതിസന്ധിയിലായ പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളിലെയും വസ്ത്ര വ്യാപാരികള്‍ക്ക് ധനസഹായമെത്തിക്കാൻ സംസ്ഥാന നേതൃത്വത്തിനൊപ്പം നെയ്യാറ്റിന്‍കര മേഖല കമ്മിറ്റിയും ഒപ്പം കൂടി. കോവിഡ് കാലത്ത് വ്യാപാര സ്ഥാപങ്ങള്‍ തുറക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ വ്യാപാരികളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് 24 സ്മാർട്ട് ഫോണുകൾ നല്‍കി കുട്ടികളുടെ പഠനം ഉറപ്പാക്കി. ദുരിതമനുഭവിക്കുന്ന വസ്ത്ര വ്യാപാരികളെയും പ്രയാസമുള്ള മറ്റുള്ളവരെയും കണ്ടെത്തി ഭക്ഷണകിറ്റുകൾ എത്തിച്ചുനല്‍കിയത് അവർക്ക് ആശ്വാസമായി. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെത്തി ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നിലെത്തിച്ചും മെഡിക്കൽ ക്യാമ്പ് നടത്തിയും പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചും ജീവകാരുണ്യ മേഖലയിലാണ് നെയ്യാറ്റിന്‍കര മേഖല മുന്നേറുന്നത്. നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ വ്യാപാരികള്‍ക്ക് ആശ്വാസമായി നിന്നതോടെ സംഘടനയുടെ അംഗബലവും പ്രവര്‍ത്തനവും വർധിക്കുകയും മാധ്യമങ്ങളിൽ ശ്രദ്ധാ കേന്ദ്രമായി മാറുകയും ചെയ്തു. സംഘടനയുടെ പ്രതിമാസ യോഗങ്ങൾ സംഘടിപ്പിക്കുന്നത് വ്യത്യസ്​തതയോടെയാണ്. മികവുറ്റ വസ്ത്ര വ്യാപാരികള്‍ക്ക് അഗീകാരം നല്‍കിയും ചെലവുകൾ സ്വന്തമായി വഹിച്ച് വിനോദങ്ങളും സ്നേഹവിരുന്നും സംഘടിപ്പിച്ചും ഐക്യത്തിലും സൗഹാർദത്തിലുമായി മേഖല പ്രവർത്തനം മുന്നേറുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story