Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രോസ്​തെറ്റിക്...

പ്രോസ്​തെറ്റിക് ഓർത്തോട്ടിക് ടെക്​നീഷ്യൻമാർക്ക്​ ക്ഷാമം; ആർട്ടിഫിഷ്യൽ ലിംബ് സെൻറർ പ്രവർത്തനം പ്രതിസന്ധിയിൽ

text_fields
bookmark_border
പ്രോസ്​തെറ്റിക് ഓർത്തോട്ടിക് ടെക്​നീഷ്യൻമാർക്ക്​ ക്ഷാമം; ആർട്ടിഫിഷ്യൽ ലിംബ് സൻെറർ പ്രവർത്തനം പ്രതിസന്ധിയിൽ തിരുവനന്തപുരം: പ്രോസ്​തെറ്റിക് ഓർത്തോട്ടിക് ടെക്​നീഷ്യൻമാരുടെ ക്ഷാമം കാരണം സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ലിംബ് സൻെററുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ജന്മനാലോ അല്ലാതെയോ സംഭവിക്കുന്ന വൈകല്യങ്ങൾ കുറക്കാൻ സഹായകമാകുന്ന ഉപകരണങ്ങൾ നൽകുന്ന സെന്‍ററുകളാണ്​ ടെക്​നീഷ്യൻമാരില്ലാതെ പ്രതിസന്ധിയിലായത്​. ഇതോടെ, മെഡിക്കൽ കോളജുകൾക്ക്​ കീഴിലെ ഈ സെന്‍ററുകളിൽ കൃത്രിമ ഉപകരണങ്ങൾക്ക്​ രജിസ്റ്റർ ചെയ്ത്​ ​കാത്തിരിക്കുന്നവരുടെ പ്രതീക്ഷ നീളുകയാണ്​. ഉപകരണങ്ങൾ നിർമിക്കുന്നതും ഘടിപ്പിക്കുന്നതും ആവശ്യമായ പരിശീലനം നൽകുന്നതും ടെക്​നീഷ്യൻമാരാണ്​. എന്നാൽ, അംഗീകൃത കോഴ്​സുകൾ കേരളത്തിൽ വിരളമായതിനാൽ ടെക്​നീഷ്യൻമാരുടെ വലിയ കുറവാണുണ്ടായത്​. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ബാച്ചിലർ ഇൻ പ്രോസ്​തെറ്റിക് ആൻഡ്​​ ഓർത്തോട്ടിക്സ് കോഴ്സ് കഴിഞ്ഞവരോ ഡിപ്ലോമ ഇൻ പ്രോസ്​തെറ്റിക് ആൻഡ്​​ ഓർത്തോട്ടിക്സ് കോഴ്സ് കഴിഞ്ഞ് ഒരുവർഷം പ്രവൃത്തിപരിചയമുള്ളവരോ ആണ് ഈ തസ്തികകളിൽ ജോലി ചെയ്യേണ്ടത്​. മുൻകാലങ്ങളിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സും രണ്ടര വർഷ ഡിപ്ലോമ കോഴ്സുമുണ്ടായിരുന്നത് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. ആധികാരികതയുള്ള പഠനം നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രോസ്​തെറ്റിക് ആൻഡ് ഓർത്തോട്ടിക്സ് കോഴ്സ് ആയാണ് കൗൺസിൽ അംഗീകരിച്ചിരിക്കുന്നത്​. കേരളത്തിൽ ഇപ്പോൾ ഈ കോഴ്​സ്​ ഇല്ല. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജുകളിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സ്​ നടത്തിയിരുന്നതും ഇപ്പോഴില്ല. കോട്ടയം മെഡിക്കൽ കോളജ് ബി.പി.ഒ കോഴ്സ് തുടങ്ങാൻ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം തേടിയിട്ടുണ്ട്​. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ്​ ആർട്ടിഫിഷ്യൽ ലിംബ് സെന്‍ററുകളുള്ളത്​. ഇവിടെയെല്ലാം ജീവനക്കാരുടെ വലിയ കുറവാണ്​​. എല്ലാ സൗകര്യവുമുള്ള തൃശൂർ മെഡിക്കൽ കോളജിൽ പി.എസ്.സി നിയമനം നടക്കാത്തതിനാൽ പ്രവർത്തനം പ്രതിസന്ധിയിലുമാണ്​. എ. സക്കീർ ഹുസൈൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story