Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ത്യയുടെ ആത്മീയ...

ഇന്ത്യയുടെ ആത്മീയ തലസ്ഥാനം തമിഴ്നാട് -ഗവർണർ ആർ.എൻ. രവി

text_fields
bookmark_border
ഇന്ത്യയുടെ ആത്മീയ തലസ്ഥാനം തമിഴ്നാട് -ഗവർണർ ആർ.എൻ. രവി
cancel
നാഗർകോവിൽ: ഇന്ത്യയുടെ ആത്മീയ തലസ്ഥാനം തമിഴ്നാടാണെന്ന് ഗവർണർ ആർ.എൻ. രവി അഭിപ്രായപ്പെട്ടു. വടക്കേ ഇന്ത്യയിൽ വിദേശികളുടെ അധിനിവേശം കാരണം ആരാധനാലയങ്ങൾക്ക് കേടുപാടുകൾ പറ്റിയപ്പോൾ തമിഴ്നാട്ടിൽ അത്തരം നാശനഷ്ടങ്ങൾ കുറവായിരുന്നു. കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ഭദ്രകാളി ക്ഷേത്രത്തിൽ തൂക്കമഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യമായി താഴ്ന്ന സമുദായക്കാർ പൂജാരിയായ കൊല്ലങ്കോട് ക്ഷേത്രത്തിൽ എല്ലാവരും ഒരു കുടുംബമായി പ്രവർത്തിക്കുന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ദേവസ്വം പ്രസിഡന്റ് രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.പി വിജയ് വസന്ത്, എം.എൽ.എ രാജേഷ് കുമാർ, നഗരസഭ ചെയർപേഴ്സൺ മേരി, സെക്രട്ടറി മോഹൻകുമാർ, ശ്രീനിവാസൻതമ്പി തുടങ്ങിയവർ സംസാരിച്ചു. തൂക്കമഹോത്സവത്തിന് ശനിയാഴ്ച കൊടിയേറ്റി. ഏപ്രിൽ നാലിനാണ് തൂക്ക നേർച്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story