Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ മാർച്ച്...

പ്രതിഷേധ മാർച്ച് നടത്തി

text_fields
bookmark_border
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടും രാഷ്ട്രീയപ്രേരിതമായ പണിമുടക്കിൽ പ്രതിഷേധിച്ചും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ്​ സംഘ് പ്രതിഷേധ മാർച്ച് നടത്തി. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്​ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ്​ സംഘ് പ്രസിഡന്‍റ്​ ആകാശ് രവി, ആർ.ആർ.കെ.എം.എസ്​ അഖിലേന്ത്യ ഉപാധ്യക്ഷൻ പി. സുനിൽകുമാർ, എംപ്ലോയീസ്​ സംഘ് ഭാരവാഹികളായ എസ്​. സുദർശനൻ, അജയകുമാർ.ടി.ഐ, അഭിലാഷ് രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഉന്നതവിജയം നേടിയ കേഡറ്റുകൾക്ക് ആദരം തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ്​ കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയും എല്ലാ വിഷയത്തിനും എ പ്ലസ്​ കരസ്ഥമാക്കുകയും ചെയ്​ത കേഡറ്റുകളെ ആദരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മികച്ച വിജയം നേടിയ സ്​കൂളുകളെ അനുമോദിച്ചു. പദ്ധതി സംസ്ഥാന നോഡൽ ഓഫിസർ പി. വിജയൻ അധ്യക്ഷതവഹിച്ചു. സിറ്റി പൊലീസ്​ കമീഷണർ ജി. സ്​പർജൻകുമാർ, ഡെപ്യൂട്ടി കമീഷണർ ഡോ.എ. നസീം, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ അധ്യക്ഷൻ ഡോ. ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുത്തു. എസ്​.പി.സി പദ്ധതി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായ മൂന്ന്​ കുട്ടികൾക്ക് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് വീൽചെയർ സമ്മാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story