Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവേശനം...

പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി എം.ജി കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: ബികോം ഫെസ്റ്റിനോടനുബന്ധിച്ച്​ മറ്റ്​ വിദ്യാർഥികൾക്ക്​ എം.ജി കോളജിൽ പ്രവേശനം നിഷേധിച്ചു. ഇതിനെതുടർന്ന്​ വിദ്യാർഥികൾ കോളജ്​ കവാടം ഉപരോധിച്ചു. അരമണിക്കൂറി​േലറെ നീണ്ട ചർച്ചക്കൊടുവിൽ എല്ലാകുട്ടികളെയും പ്രവേശിപ്പിച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചു. കോളജിലെ ബികോം വിഭാഗത്തിലെ കുട്ടികളുടെ ഫെസ്റ്റ്​ നടക്കുന്നെന്ന കാരണം പറഞ്ഞാണ്​ മറ്റ്​ ഡിപ്പാർട്​മെന്‍റിലെ കുട്ടികൾക്ക്​ പ്രിൻസിപ്പൽ കോളജിലേക്ക് പ്രവേശനം നിഷേധിച്ചത്​. കോളജിന്‍റെ പ്രധാന കവാടത്തിൽ തന്നെ വിദ്യാർഥികളെ തടഞ്ഞു. അതിനെ തുടർന്ന്​ വിദ്യാർഥികൾ പ്രതിഷേധിച്ച്​ ഗേറ്റിന്​ മുന്നിൽ കുത്തിയിരുന്നു. വിവരമറിഞ്ഞ്​ പേരൂർക്കട പൊലീസ്​ സ്ഥലത്തെത്തി. പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയെ തുടർന്ന്​ അരമണിക്കൂറിന്​ ശേഷം എല്ലാ വിദ്യാർഥികളെയും കോളജിലേക്ക്​ കടത്തിവിട്ട്​ പ്രശ്നം പരിഹരിക്കുകയായിരുന്നു. 'മികവുത്സവം' ഉദ്ഘാടനം തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ സാക്ഷരതാ പരീക്ഷ 'മികവുത്സവ'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടൂർ വനത്തിലെ വാൽപ്പാറ സെറ്റിൽമെന്റിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story