Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:42 AM IST Updated On
date_range 26 March 2022 5:42 AM ISTശിശുസൗഹൃദ ഫർണിച്ചർ കൈമാറി
text_fieldsbookmark_border
കിളിമാനൂർ: മടവൂർ ഗവ. എൽ.പി.എസിലെ പൂർവ വിദ്യാർഥി കൂട്ടായ്മ ഭാഗ്യനിധി സമ്മാനക്കൂപ്പണിലൂടെ സമാഹരിച്ച ഫർണിച്ചർ മന്ത്രി വി. ശിവൻകുട്ടി ഏറ്റുവാങ്ങി. ആറു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് ശിശുസൗഹൃദ ഫർണിച്ചർ ലഭ്യമാക്കിയത്. സാമൂഹിക പങ്കാളിത്തത്തിന്‍റെ മികച്ച മാതൃകയാണ് പൂർവവിദ്യാർഥി കൂട്ടായ്മ കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. സർവിസിൽനിന്ന് വിരമിച്ച പ്രഥമാധ്യാപകൻ എ. ഇക്ബാൽ, മടവൂർ അനിൽ, സുഗതൻ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ച എസ്. ഷീജ അമ്മ, എസ്. അശോകൻ, ആർ. ബിനിതകുമാരി തുടങ്ങിയവരെ ആദരിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ, പൂർവ വിദ്യാർഥി പ്രതിനിധി എ.എം. റാഫി, സജിത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
