Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'വി കെയർ' ഫണ്ട്​...

'വി കെയർ' ഫണ്ട്​ സമാഹരണത്തിന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹികനീതി വകുപ്പിന്‍റെ ജീവകാരുണ്യ പദ്ധതിയായ 'വി-കെയർ' ലോഗോ പ്രകാശനവും ഫണ്ട് സമാഹരണ ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതി വഴിയുള്ള സഹായത്തിലൂടെ പുതുജീവിതം ലഭിച്ച തിരുവനന്തപുരം സ്വദേശി ശിഹാബുദ്ദീൻ-ബുഷ്‌റ ദമ്പതികളുടെ മകൻ ഇഹ്‌സാനുൽഹഖിന്‍റെ കുഞ്ഞുസമ്പാദ്യം സംഭാവനയായി സ്വീകരിച്ചായിരുന്നു ഉദ്‌ഘാടനം. വൃക്ക മാറ്റിവെക്കൽ, മജ്ജ മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവക്കുള്ള ശസ്ത്രക്രിയകൾക്ക് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് മുൻഗണനയോടെ സഹായം നൽകുന്ന പദ്ധതിയാണിത്. വർധിച്ചുവരുന്ന ചികിത്സാസഹായ ആവശ്യങ്ങൾ സര്‍ക്കാർ പദ്ധതിവിഹിതംകൊണ്ടുമാത്രം നിറവേറ്റാൻ കഴിയാതെവരുന്ന സാഹചര്യത്തിലാണ് പൊതുസമൂഹത്തെക്കൂടി പങ്കാളിയാക്കുന്ന ഫണ്ട് സമാഹരണം. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍ എന്നിവരില്‍നിന്ന്​ സംഭാവന സ്വീകരിച്ച്​ സഹായമെത്തിക്കാനാണ് 'വി-കെയർ' വിഭാവനം ചെയ്യുന്നത്. ചടങ്ങിൽ കേരള ബാങ്ക് നൽകുന്ന അഞ്ച്​ ലക്ഷം രൂപയുടെ ചെക്ക്​ ചെയർമാൻ ഗോപി കോട്ടമുറിക്കൽ മുഖ്യമന്ത്രിക്ക് നൽകി. മലനാട് ഫാർമേഴ്സ് സൊസൈറ്റി പത്ത്​ ലക്ഷം രൂപ നൽകി. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് കേരള സാമൂഹിക സുരക്ഷമിഷന്‍റെ ഓണ്‍ലൈന്‍ ​േപമെന്‍റ്​ ഗേറ്റ് വേ ആയ www.wecaredonations.com വഴി സംഭാവന നൽകാം. വിദേശത്തുള്ളവർക്ക് കറണ്ട് അക്കൗണ്ട് നമ്പർ 32571943287, എസ്.ബി.ഐ സ്റ്റാച്യു ബ്രാഞ്ച്, IFSC SBIIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും മറ്റുള്ളവർക്ക് എസ്.ബി അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ സ്റ്റാച്യു ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവന അയക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story