Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ-റെയിലിൽ...

കെ-റെയിലിൽ സംഘ്​പരിവാർ-സി.പി.എം ഒത്തുതീർപ്പ്​ -വി.ഡി. സതീശൻ

text_fields
bookmark_border
*യു.ഡി.എഫ്​ എം.പിമാരെ പൊലീസുകാർ മർദിച്ച സംഭവത്തിനുപിന്നിൽ ഗൂഢാലോചന കൊല്ലം: കെ-റെയിൽ വിഷയത്തിൽ സി.പി.എം-സംഘ്​പരിവാർ ഒത്തുതീർപ്പ്​ നീക്കമാണ്​ നടക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ഇതിനായി ഒരാഴ്​ചയായി ഡൽഹിയിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നു​. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്​ മുഴുവൻ ആറ്​ മാസം മുമ്പുള്ള വാദങ്ങളാണെന്നും അദ്ദേഹം​ ​കൊല്ലത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. പുതിയതായി ഒന്നും മു​ഖ്യമന്ത്രിയുടെ വാക്കുകളിലില്ല. പദ്ധതിക്കായി അഞ്ച്​ നയാ പൈസപോലും തരില്ലെന്ന കേന്ദ്രത്തിന്‍റെ അറിയിപ്പ്​ മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഇല്ലാത്തത്​ പഴയ പേപ്പറുകൾതന്നെ നോക്കി വായിക്കുന്നതുകൊണ്ടാണ്​. നിയമസഭയിലും പൗരപ്രമുഖരുടെ യോഗത്തിലും ഡൽഹിയിൽ വാർത്തസമ്മേളനത്തിലുമെല്ലാം ഒരേകാര്യം തന്നെയാണ്​ അദ്ദേഹം ആവർത്തിക്കുന്നത്​. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ട്​ മോദി സംസാരിക്കുന്ന ഭാഷയിൽ സമരക്കാരെ വിരട്ടാൻ മുഖ്യമന്ത്രി നോക്കേണ്ട. സമരത്തെ സർക്കാർ ഭയക്കുന്നത്​ കൊണ്ടാണ്​ വർഗീയത ആരോപിക്കുന്നത്​. എന്തിലും വർഗീയത, തീവ്രവാദം, ജമാഅത്തെ ഇസ്​ലാമി, ബി.ജെ.പി എന്ന പ്രസ്താവനയിൽ ഒപ്പിടുകയാണ്​ പാർട്ടി സെക്രട്ടറി ചെയ്യുന്നത്​. പാർലമെന്‍റ്​ പരിസരത്ത്​ യു.ഡി.എഫ്​ എം.പിമാരെ പൊലീസുകാർ മർദിച്ച സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ട്​. വിഷയത്തിൽ അന്വേഷണം വേണം. സമാധാനപരമായി സമരം ചെയ്തവരെ പ്രകോപനമി​ല്ലാതെ ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story