Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസീറ്റ്​ നൽകിയതിൽ...

സീറ്റ്​ നൽകിയതിൽ പിഴച്ചു; മെഡിക്കൽ അനുബന്ധ കോഴ്​സിന്‍റെ രണ്ടാം അലോട്ട്​മെൻറ്​ പിൻവലിച്ചു

text_fields
bookmark_border
സീറ്റ്​ നൽകിയതിൽ പിഴച്ചു; മെഡിക്കൽ അനുബന്ധ കോഴ്​സിന്‍റെ രണ്ടാം അലോട്ട്​മൻെറ്​ പിൻവലിച്ചു തിരുവനന്തപുരം: പ്രസിദ്ധീകരിച്ച അലോട്ട്​മൻെറ്​ തെറ്റിയതോടെ മെഡിക്കൽ അനുബന്ധ കോഴ്​സുകളുടെ രണ്ടാം അലോട്ട്​മൻെറ്​ പട്ടിക പിൻവലിച്ചു. തെറ്റ്​ തിരുത്തി വ്യാഴാഴ്​ച തന്നെ അലോട്ട്​മൻെറ്​ പുനഃപ്രസിദ്ധീകരിച്ചു. മെഡിക്കൽ അനുബന്ധ കോഴ്​സായ ബാച്ചിലർ ഓഫ്​ വെറ്ററിനറി സയൻസ്​ ആൻഡ്​​ ആനിമൽ ഹസ്​ബൻററി കോഴ്​സി‍ൻെറ സീറ്റ്​ അലോട്ട്​മൻെറിലാണ്​ പിഴവ്​ സംഭവിച്ചത്​. കോഴ്​സിലേക്ക്​ മൃഗസംരക്ഷണ വകുപ്പിൽ ഫാം അസിസ്​റ്റൻറ്​ വെറ്ററിനറി (എഫ്​.വി), വെറ്ററിനറി ഫാർമസിസ്​റ്റ്​ തസ്​തികകളിൽ ജോലി ചെയ്യുന്നവർക്ക്​ സീറ്റ്​ സംവരണമുണ്ട്​. എഫ്​.വി തസ്​തികയിൽനിന്ന്​ അപേക്ഷകനില്ലെങ്കിൽ സീറ്റ്​ ഫാർമസിസ്​റ്റ്​ തസ്​തികയിൽ നിന്നുള്ളവർക്ക്​ നൽകണമെന്നാണ്​ പ്രോസ്​പെക്​ടസിൽ പറയുന്നത്​. ഇങ്ങനെ ആളില്ലാതെ വന്ന സീറ്റ്​ ഫാർമസിസ്​റ്റ്​ കാറ്റഗറിയിലുള്ള അപേക്ഷകന്​ നൽകാതെ ജനറൽ മെറിറ്റിലേക്ക്​ മാറ്റി നൽകിയതാണ്​ പിഴവായത്​. അ​ർഹതപ്പെട്ട അപേക്ഷകരിലൊരാൾ പരാതിപ്പെട്ടതോടെയാണ്​ തെറ്റായ അലോട്ട്​മൻെറ്​ പ്രവേശന പരീക്ഷ കമീഷണറേറ്റി‍ൻെറ ശ്രദ്ധയിൽപെട്ടത്​​. ഇതോടെ 22ന്​ രാത്രി പ്രസിദ്ധീകരിച്ച അലോട്ട്​മൻെറ്​ വ്യാഴാഴ്​ച പിൻവലിച്ചു. ജനറൽ മെറിറ്റിലേക്ക്​ നൽകിയ സീറ്റ്​ തിരികെ​യെടുത്ത്​ അർഹതപ്പെട്ട അപേക്ഷകന്​ നൽകി. ഇതോടെ ആദ്യ അലോട്ട്​മൻെറിൽ ഉൾപ്പെട്ട ഈഴവ വിഭാഗത്തിൽനിന്നുള്ള ഒരാൾ പുറത്താവുകയും ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story