Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര-സംസ്ഥാന...

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദലിതരെ അടിച്ചമർത്തുന്നു -അജിത് യാദവ്

text_fields
bookmark_border
തിരുവനന്തപുരം: ദലിത് സമൂഹത്തെ അടിച്ചമർത്തുന്നതിനുള്ള പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ആസൂത്രിതമായി നടപ്പാക്കുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി അജിത് യാദവ്. എസ്.സി, എസ്.ടി മേഖലയിലെ ഭരണകൂടതട്ടിപ്പിനും ആസൂത്രിത കൈകടത്തലിനും സംവരണ അട്ടിമറിക്കുമെതിരെ വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കുന്ന തന്ത്രമാണ് കേന്ദ്രം സ്വീകരിക്കുന്നത്. പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഗുജറാത്തിലെ പാഠ്യപദ്ധതിയിൽ ഭഗവത്ഗീത ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയെ കാവിവത്​കരിക്കുന്നത് രാജ്യത്തെ ഹിന്ദു രാഷ്ട്ര നിർമാണത്തിനുള്ള പദ്ധതിയുടെ ഭാഗമാണ്. ദലിത്, ആദിവാസി സമൂഹങ്ങൾക്കു നേരെ ആക്രമണമഴിച്ചുവിട്ട് സാമ്പത്തികമായും സാമൂഹികമായും തകർക്കാനുള്ള തന്ത്രമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.സി, എസ്.ടി സ്പെഷൽ റിക്രൂട്ട്മൻെറ് സെൽ പുനഃസ്ഥാപിക്കുക, എയ്‌ഡഡ്-സ്വകാര്യ മേഖല സംവരണം നടപ്പാക്കുക, എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പ്രക്ഷോഭം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക്ക് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്‍റ്​ സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. എ.കെ. സജീവ്, സജി ചേരമൻ, ഡോ.എ.കെ. വാസു, അനന്തു രാജ്, അഖിൽജിത്ത് കല്ലറ, റസാഖ് പാലേരി, മഹേഷ് തോന്നയ്ക്കൽ, അസൂറ ടീച്ചർ, സജീദ് ഖാലിദ്, എൻ.എം. അൻസാരി എന്നിവർ സംസാരിച്ചു. tvgpb1 എസ്​.സി-എസ്.​ടി സ്​പെഷൽ റിക്രൂട്ട്​മൻെറ്​ സെൽ പുനഃസ്ഥാപിക്കുക, എയ്​ഡഡ്​, സ്വകാര്യമേഖല സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റിന്​ മുന്നിൽ നടത്തിയ അവകാശ സംരക്ഷണ പ്രക്ഷോഭം ദേശീയ സെക്രട്ടറി അജിത്​ യാദവ്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story