Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷിക്കും...

കൃഷിക്കും പാര്‍പ്പിടത്തിനും മുന്‍തൂക്കം നല്‍കി വെള്ളറട പഞ്ചായത്ത് ബജറ്റ്​

text_fields
bookmark_border
കൃഷിക്കും പാര്‍പ്പിടത്തിനും മുന്‍തൂക്കം നല്‍കി വെള്ളറട പഞ്ചായത്ത് ബജറ്റ്​
cancel
വെള്ളറട: വെള്ളറട പഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ്​ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്‌മോഹന്റ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തിയാണ് ബജറ്റ്​ അവതരിപ്പിച്ചത്. പരിസ്ഥിതിയെയും ചുറ്റുപാടുകളെയും കരുതലോടെ മാതൃകകള്‍ സൃഷ്ടിച്ച് പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏജൻസികൾ, വകുപ്പുകള്‍ എന്നിവയുടെ ഫണ്ടുകളും ഗുണഭോക്​തൃ വിഹിതവും പഞ്ചായത്തിന്റെ തനത് വരുമാനവും കൂടിച്ചേര്‍ന്നതാണ് ബജറ്റ്​. 82,59,67,769 രൂപ വരവും 81,46,37,700 രൂപ ചെലവും 1,13,30,069 രൂപ മിച്ചവുമുള്ള ബജറ്റാണ്​ അവതരിപ്പിച്ചത്. തനത് വരുമാനം 100 ശതമാനം പിരിച്ചെടുത്ത് വിവിധ സര്‍ക്കാര്‍ ഗ്രാന്റുകള്‍ നേടിയെടുത്തും വിഭവ സമാഹരണത്തിനായി മികച്ചതും കാര്യക്ഷമവുമായ വിവിധമാര്‍ഗങ്ങള്‍ അവലംബിക്കുവാനും ശ്രമിക്കുമെന്ന് ഭരണസമിതി പറയുന്നു. കൃഷി, പാര്‍പ്പിടം, ആരോഗ്യം, ഭക്ഷണം, ജോലി എന്നിവയുടെ ഉറപ്പാക്കലിലൂടെ സമസ്ത മേഖലയുടേയും ക്ഷേമം ലക്ഷ്യമിടുന്ന​തെന്ന്​ ഭരണസമിതി വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story