Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരക്ഷകർ തന്നെ...

രക്ഷകർ തന്നെ ശിക്ഷകരാകുമ്പോൾ...

text_fields
bookmark_border
രക്ഷകർ തന്നെ ശിക്ഷകരാകുമ്പോൾ...
cancel
കിളിമാനൂർ: 'രക്ഷകർ തന്നെ ശിക്ഷകരാകുമ്പോൾ' എന്ന ചൊല്ലിനെ അക്ഷരാർഥത്തിൽ അന്വർഥമാക്കിയിരിക്കുകയാണ് നഗരൂരിലെ പുഴ സംരക്ഷകർ. പുഴ ശുചീകരണത്തി​ന്‍റെ ആദ്യ ഘട്ടത്തിൽ പുഴ നടത്തം പരിപാടിക്കിറങ്ങിയവർ കഴിച്ച ഭക്ഷണാവശിഷ്ടങ്ങളും തെർമോകോൾ പ്ലേറ്റുകളും ഗ്ലാസുകളും തോട്ടിൽ തന്നെ ഉപേക്ഷിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാ​ഗമായി നടപ്പാക്കുന്ന കൈലാസംകുന്ന്- കിടാരക്കുഴി- വാഴമൺ- കീഴ്പേരൂർ- മൂഴിത്തോട്ടം വലിയതോട് ശുചീകരണത്തിന്റെ ആദ്യഘട്ടമായ പുഴനടത്തം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ന​ഗരൂർ, മടവൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ 26 വാർഡുകളിലാണ് പുഴനടത്തം സംഘടിപ്പിച്ചത്. പലയിടത്തും ഒഴുക്ക് തടസ്സപ്പെട്ടും മാലിന്യം അടിഞ്ഞുകൂടിയും നാശോന്മുഖമായ വലിയ തോടിനെ പുഴയാക്കി ഒഴുക്ക് പുനഃസ്ഥാ പിക്കുകയായിരുന്നു ലക്ഷ്യം. 200 കോടി രൂപ ചെലവ്​ പ്രതീക്ഷിക്കുന്നതാണ് പദ്ധതി. തോട് കടന്നുപോകുന്ന പ്രധാന കവലകളിലും അതത് വാർഡുകൾ കേന്ദ്രീകരിച്ചും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുടർന്ന്, പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷണവും നൽകി. ഭക്ഷണം കഴിച്ചശേഷം മാലിന്യം അതേ തോട്ടിൽ ഉപേക്ഷിച്ചാണ് ഇവർ പോയത്. ബ്ലോക്ക് പഞ്ചായത്തംഗം ശോഭ, രണ്ടാം വാർഡ് മെംബർ അനി, മൂന്നാം വാർഡ് അംഗം ലാലിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് വാർഡുകളിൽ നിന്നായി നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story