Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജലസംരക്ഷണത്തിന്...

ജലസംരക്ഷണത്തിന് 'വാല്‍ക്കിണ്ടി' പദ്ധതി

text_fields
bookmark_border
പോത്തൻകോട്​: ജലസംരക്ഷണം ലക്ഷ്യമിട്ട് 'വാല്‍ക്കിണ്ടി' പദ്ധതി നടപ്പാക്കാനൊരുങ്ങി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത്. ഓഫിസുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ പൈപ്പുകളിലൂടെ നിയന്ത്രണമില്ലാതെ വെള്ളം ഒഴുകുന്നത് തടയാനാണ് വാല്‍ക്കിണ്ടി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതെന്ന് അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാര്‍ പറഞ്ഞു. വേനല്‍ കടുത്തതോടെ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജലലഭ്യത കുറവാണ്. ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ വെള്ളം പാഴാക്കിക്കളയരുത് എന്ന ചിന്തയില്‍നിന്നാണ് പഞ്ചായത്ത് 'വാല്‍ക്കിണ്ടി' പദ്ധതിക്ക്​ രൂപം നല്‍കിയത്. പൈപ്പുകളെ അപേക്ഷിച്ച് കിണ്ടിയിലൂടെ കുറഞ്ഞ അളവിലാണ്​ വെള്ളം ലഭിക്കുന്നത്. കൈകഴുകുന്നതിനും മറ്റും കിണ്ടി ഉപയോഗിക്കുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം വളരെ കുറയ്ക്കാനാകും. ആദ്യഘട്ടത്തില്‍ പഞ്ചായത്ത് ഓഫിസിലാണ് വാല്‍ക്കിണ്ടി ഉപയോഗം നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതുകൂടാതെ ജലസംരക്ഷണത്തിനായി 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളും പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഗോത്ര കലാപ്രദര്‍ശന വിപണന മേള തിരുവനന്തപുരം: ഗോത്രജനതയുടെ തനത് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള 'അഗസ്ത്യ 2022' 'ഇന്ന് വൈകീട്ട്​ മൂന്നരക്ക്​ ആരംഭിക്കും. പാളയം മഹാത്മ അയ്യൻകാളി ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും. മാര്‍ച്ച് 27 ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story