Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:36 AM IST Updated On
date_range 25 March 2022 5:36 AM ISTപണിമുടക്കിൽ പങ്കെടുക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ സെക്രട്ടേറിയറ്റ് ജീവനക്കാരും പങ്കെടുക്കും. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പണിമുടക്കുമായി ബന്ധപ്പെട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിശദീകരണ യോഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി. ഹണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ സംസാരിച്ചു. 'അടൂരിന്‍റെ സർഗാത്മക ജീവിതം' വിഡിയോ പരമ്പര പ്രകാശനം തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്‍റെ സർഗാത്മക ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന വിഡിയോ പരമ്പര മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് 3.30ന് ടാഗോർ തിയറ്ററിലെ ഓപൺ ഫോറം വേദിയിലാണ് വിഡിയോ പരമ്പര പ്രകാശനം. അടൂർ ഗോപാലകൃഷ്ണൻ, വിഡിയോയുടെ എഡിറ്ററും നിർമാതാവുമായ വി.കെ. ചെറിയാൻ, മലയാളം സീരീസ് എഡിറ്റർ കെ.എൻ. ഷാജി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story