Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമ്പൂർണ ഖാദി...

സമ്പൂർണ ഖാദി യൂനിഫോമുമായി നിംസ്​ മെഡിസിറ്റി

text_fields
bookmark_border
തിരുവനന്തപുരം: രാജ്യത്ത്​ ഖാദി യൂനിഫോം സ്വീകരിക്കുന്ന ആദ്യ സ്വകാര്യ ആശുപത്രിയായി നെയ്യാറ്റിൻകര നിംസ്​ മെഡിസിറ്റി. മാർച്ച്​ 26 മുതൽ ജീവനക്കാരുടെ യൂനിഫോം പൂർണമായും ഖാദിയാക്കി മാറ്റുമെന്ന്​ മാനേജിങ്​ ഡയറക്ടർ എം.എസ്.​ ഫൈസൽ ഖാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടർമാരും നഴ്​സുമാരും മ​റ്റെല്ലാ വിഭാഗം ജീവനക്കാരും വിദ്യാർഥികളുമടക്കമുള്ളവരുടെ യൂനിഫോമാണ്​ ഖാദിയാക്കുന്നത്​. അത്യാഹിത വിഭാഗം രോഗികൾക്കും ഓപറേഷൻ തിയറ്ററിലും ഉൾപ്പെടെ ഖാദി വസ്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. ഖാദിയെ ജനകീയവത്​കരിക്കുന്നതിനും കൈത്തറി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്​ കൈത്താങ്ങാവാനും ലക്ഷ്യമിട്ടാണ്​ യൂനിഫോം മാറ്റം​. സമ്പൂർണ ഖാദി യൂനിഫോമി​ലേക്കുള്ള മാറ്റം 26ന്​ മൂന്നിന്​ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്​ഘാടനം ചെയ്യും. ഗാന്ധി സ്മാരക നിധിയിൽനിന്ന്​ തുന്നിയെടുത്ത വസ്ത്രങ്ങൾ വ്യവസായ മന്ത്രി പി. രാജീവ്​ നിംസ്​ മെഡിസിറ്റി മെഡിക്കൽ അഡ്​മിനിസ്​ട്രേറ്റർ ഡോ. മഞ്ജു തമ്പിക്ക്​ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നിംസ്​ കോളജ്​ ഓഫ്​ നഴ്​സിങ്​ ഒന്നാം വർഷ ബി.എസ്​സി വിദ്യാർഥികൾ യൂനിഫോം ഖാദിയാക്കിയതിന്‍റെ ലോഗോ പ്രകാശനവും പുതിയ ബാച്ചിന്‍റെ പ്രവേശനോദ്​ഘാടനവും മന്ത്രി രാജീവ്​ നിർവഹിച്ചിരുന്നു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ, മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു, അഡ്​മിനിസ്​ട്രേറ്റിവ്​ കോഓഡിനേറ്റർ ശിവകുമാർ രാജ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story