Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡബിൾ ഡക്കൾ...

ഡബിൾ ഡക്കൾ ഒരുങ്ങുന്നു, മേൽക്കൂരയില്ലാത്ത ബസിൽ നഗരം കറങ്ങാം

text_fields
bookmark_border
തിരുവനന്തപുരം: മേൽക്കൂരയില്ലാത്ത ബസിൽ നഗരം ചുറ്റിക്കറങ്ങാൻ അവസരമൊരുക്കി കെ.എസ്​.ആർ.ടി.സി. 'നൈറ്റ്‌ റൈഡർസ്' സർവിസുകൾക്കായി മേൽക്കൂര മാറ്റിയ ഡബിൾ ഡക്കർ ബസാണ് ഉപയോഗിക്കുക. സന്ധ്യയോടെ ആരംഭിക്കുന്ന സർവിസ്​ തിരുവനന്തപുരം നഗരം മൊത്തം ചുറ്റിക്കറങ്ങിയശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാർക്ക് കുറച്ച് സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യമെങ്കിൽ രാത്രി 12ന് ശേഷവും സർവിസ് നടത്താൻ ആലോചനയുണ്ട്. മഴക്കാലത്തും സർവിസ് നടത്താൻ കഴിയുന്ന രീതിയിൽ ആവശ്യഘട്ടങ്ങളിൽ സുതാര്യമായ മേൽക്കൂരയും സ്ഥാപിക്കും. അവധികളിൽ വിദ്യാർഥികൾക്ക്​ പ്രത്യേക ടൂർ പാക്കേജും പരിഗണിക്കുന്നുണ്ട്​. വിദേശ നഗരങ്ങളിലും മുംബൈ, ഡൽഹി പോലെ ഇന്ത്യൻ നഗരങ്ങളിലും വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുള്ള ഇത്തരം സർവിസുകൾ അടുത്ത ഘട്ടത്തിൽ കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിൽ പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story