Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയന്ത്രണങ്ങൾ ലംഘിച്ച്...

നിയന്ത്രണങ്ങൾ ലംഘിച്ച് ടിപ്പർ ലോറികൾ ചീറിപ്പായുന്നു

text_fields
bookmark_border
ആറ്റിങ്ങൽ: നിയന്ത്രണങ്ങൾ ലംഘിച്ച് റോഡുകളിലൂടെ ടിപ്പർ ലോറികൾ ചീറിപ്പായുന്നു. സ്കൂൾ സമയങ്ങളിൽ പോലും നഗര മേഖലകളിലും ഗ്രാമീണ റോഡുകളിലും തീരദേശ റോഡുകളിലും ടിപ്പർ, ടോറസ് അമിത വേഗത്തിൽ പായുകയാണ്. തിരക്കേറിയ സമയങ്ങളിൽ ലോറികൾ റോഡ് കൈയടക്കി ചീറിപ്പാഞ്ഞിട്ടും നടപടി സ്വീകരിക്കാൻ അധികൃതരോ പൊലീസോ തയാറായിട്ടില്ല. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാതെയാണ് നിയമവ്യവസ്ഥകൾ കാറ്റിൽപറത്തി ലോറികൾ റോഡ് കൈയടക്കുന്നത്. പാറ, മണൽ, ചെമ്മണ്ണ് തുടങ്ങിയ വിവിധ നിർമാണ സാമഗ്രികളുടെ ലോഡുകളാണ് ഇത്തരം വാഹനങ്ങളിൽ കൊണ്ടുപോകുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ലോറികൾ പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് കൂടുതൽ ഭീഷണി ഉയർത്തുത്. സ്കൂൾ കുട്ടികൾ പോകുകയും വരികയും ചെയ്യുന്ന സമയങ്ങളിലെ ഇത്തരം ലോറികളുടെ യാത്ര ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അനുവദിക്കപ്പെട്ടതിലുമധികം ഭാരം കയറ്റിവരുന്ന ലോറികൾ റോഡുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ പാറ കൊണ്ടുപോകാൻ വലിയ തോതിൽ സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. നഗരൂർ, കരവാരം മേഖലയിൽനിന്ന്​ ആലംകോട് കടയ്ക്കാവൂർ വഴിയാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള പാറ നേരത്തേ കൊണ്ടുപോയിരുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് അടച്ചതോടെ മറ്റു പാതകൾ ഇവർ കീഴടക്കി. പ്രത്യേക ലോബികളാണ് ഈ രംഗം നിയന്ത്രിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story