Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:43 AM IST Updated On
date_range 21 March 2022 5:43 AM ISTസ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഓപൺ ഫോറം
text_fieldsbookmark_border
തിരുവനന്തപുരം: മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ഷെറി ഗോവിന്ദൻ. മികച്ച ചിത്രങ്ങൾ നിർമിക്കാൻ വനിതകൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ധനസഹായം നൽകുന്നുണ്ട്. സ്വതന്ത്ര സിനിമകൾക്കും ഇത്തരത്തിൽ പിന്തുണ ആവശ്യമാണെന്നും ഓപൺ ഫോറം ആവശ്യപ്പെട്ടു. രാജ്യാന്തര മേളകളിൽ മാത്രമാണ് ഇത്തരം സിനിമകൾ പ്രോത്സാഹിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവക്ക് കൂടുതൽ വേദികൾ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ഷെറി ഗോവിന്ദൻ പറഞ്ഞു. സ്വതന്ത്രസിനിമകളുടെ വളർച്ചക്ക് ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സഹായകമാകുമെന്ന് കൃഷന്ദ് പറഞ്ഞു. എന്നാൽ അവർ മുഖ്യധാരാസിനിമകൾക്ക് പ്രോത്സാഹനം നൽകുന്നതിനാൽ സാധാരണക്കാർക്ക് സ്വതന്ത്ര സിനിമകൾ കാണാനുള്ള അവസരം നഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ പരമ്പരാഗതമായി തുടർന്ന് പോരുന്ന സിനിമാരീതികൾ പൂർണമായി മാറുമെന്ന് കരുതുന്നതായി സംവിധായകൻ വിഘ്‌നേഷ് പി ശശിധരൻ പറഞ്ഞു. ദീപേഷ്, കൃഷ്‌ണേന്ദു കലേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story