Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:33 AM IST Updated On
date_range 20 March 2022 5:33 AM ISTപൊതുവിദ്യാഭ്യാസത്തിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും കേരളം മുന്നില്‍ -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ് കേരളമെന്നും കൂടുതല്‍ മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നല്‍കി ആഗോള തലത്തില്‍ തൊഴില്‍ നേടാന്‍ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി വി. ശിവന്‍ കുട്ടി. ജില്ല ഭരണകൂടവും ജില്ല സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലക്ഷ്യ മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചത്. നീറമണ്‍കര എന്‍.എസ്.എസ് കോളജ് ഫോര്‍ വിമന്‍സില്‍ നടന്ന തൊഴില്‍ മേളയില്‍ 1027 ഉദ്യോഗാർഥികള്‍ പങ്കെടുത്തു. ഇതില്‍ 186 പേര്‍ക്ക് നിയമനമായി. 791 തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 625 ഓളം പേര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തിരുന്നു. ബാക്കിയുള്ളവര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ പ്രയോജനപ്പെടുത്തി. 61 ഓളം സ്ഥാപനങ്ങളാണ് ഉദ്യോഗാർഥികളെ തേടി മേളയിലെത്തിയത്. കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ ആശാനാഥ്, ജില്ല വികസന കമീഷണര്‍ വിനയ് ഗോയല്‍, അസി. കലക്ടര്‍ ശ്വേത നാഗര്‍കോട്ടി, കെ.എ.എസ്.ഇ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അനി എസ്, ഓപറേഷന്‍ മാനേജര്‍ സുബിന്‍.എസ്, ഡെപ്യൂട്ടി ജില്ല പ്ലാനിങ് ഓഫിസര്‍ പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story