Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിടവാങ്ങൽ ചടങ്ങില്ലാതെ...

വിടവാങ്ങൽ ചടങ്ങില്ലാതെ ഡോ. സൂസപാക്യം സ്ഥാനമൊഴിഞ്ഞു

text_fields
bookmark_border
തിരുവനന്തപുരം: 32 വർഷത്തെ സേവനത്തിനുശേഷം വിടവാങ്ങൽ ചടങ്ങില്ലാതെ ഡോ. എം. സൂസപാക്യം ലത്തീൻ അതിരൂപത ആർച്ച്​ ബിഷപ്​ സ്ഥാനമൊഴിഞ്ഞു. പുതിയ ആർച്ച് ബിഷപ്പിന്റെ അഭിഷേക ചടങ്ങുകൾ നടന്നതോടെയാണ്​ സൂസപാക്യത്തിന്‍റെ വിരമിക്കൽ പൂർണമായത്​. പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചതോടെ സൂസപാക്യം അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി തുടരുകയായിരുന്നു. തന്‍റെ വിരമിക്കൽ ചടങ്ങിന്​ പ്രസംഗങ്ങളും സമ്മേളനങ്ങളും ഉണ്ടാകില്ലെന്ന്​ അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച നടന്ന പുതിയ ബിഷപ്പിന്‍റെ അഭിഷേക ചടങ്ങുകളിൽ മുഖ്യകാർമികൻ സൂസപാക്യമായിരുന്നു. തലസ്ഥാനത്തെ മതസൗഹാർദത്തിന്‍റെ മുഖമായിരുന്നു സൂസപാക്യം. സഹായം തേടി എത്തുന്നവർക്കായി വെള്ളയമ്പലത്തെ ബിഷപ് ​ഹൗസിന്‍റെ വാതിൽ മലർക്കെ തുറന്നിട്ടിരുന്നു. സൗമ്യനായി ചെറുപുഞ്ചിരിയോടെ അവരെ സ്വീകരിക്കാൻ എന്നും സൂസപാക്യമുണ്ടായിരുന്നു. സൂനാമി, ഓഖി, കടൽക്ഷോഭങ്ങൾ എന്നിവ മത്സ്യത്തൊഴിലാളികൾക്ക്​ തീരാനഷ്ടങ്ങൾ സമ്മാനിച്ചപ്പോൾ അവർക്ക്​ പിന്തുണയുമായി ഈ 76 കാരനുണ്ടായിരുന്നു. പൊഴിയൂരിനെ സമ്പൂർണ മദ്യമുക്ത പ്രദേശമായി പ്രഖ്യാപിച്ചതും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. മഹാപ്രളയത്തിൽ കേരളം വിറച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന്​ മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കിയതും സൂസപാക്യത്തിന്‍റെ പിന്തുണയോടെയായിരുന്നു. സൗമ്യനായ അദ്ദേഹം 75 വയസ്സിനുശേഷം സ്ഥാനമൊഴിഞ്ഞപ്പോൾ പകരക്കാരനെ കണ്ടെത്താനും നേതൃത്വം ഏറെ പ്രയാസപ്പെട്ടു. പല അഭ്യൂഹങ്ങൾക്കുമൊടുവിലാണ്​ പിൻഗാമിയായി ഡോ. തോമസ്​ ജെ. നെറ്റോയെ ഒടുവിൽ അഭിഷിക്തനാക്കിയത്​. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story