Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ് വാഹനം...

പൊലീസ് വാഹനം എറിഞ്ഞുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പൊലീസ് വാഹനം എറിഞ്ഞുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ
cancel
നെടുമങ്ങാട്: പൊലീസ് വാഹനത്തിന്‍റെ ഗ്ലാസ് എറിഞ്ഞ് തകർത്ത്​ പൊലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. പേട്ട മുട്ടത്തറ വള്ളക്കടവ് പതിനാർകാൽ മണ്ഡപം പള്ളത്ത്​ വീട്ടിൽനിന്ന്​ കരകുളം കായ്പാടി കുമ്മിപ്പള്ളി സുമയ്യ മൻസിലിൽ വാടകക്ക്​ താമസിക്കുന്ന അബു താഹിനെയാണ് (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വെളുപ്പിന്​ ഒരു മണിയോടെ കമ്മിപള്ളി ഭാഗത്ത് ഒരാൾ ബഹളമുണ്ടാക്കുന്നു എന്ന വിവരത്തെതുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനവും സ്റ്റേഷൻ വാഹനവും സ്ഥലത്തെത്തി. പൊലീസ് വാഹനങ്ങൾ കണ്ടതോടെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്ന അബു താഹിർ പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും സമീപത്തു കിടന്ന കരിങ്കൽ ചീളുകളെടുത്ത് വാഹനത്തിന്‍റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയും പൊലീസ് ഉദ്യോഗസ്ഥൻ ബാദുഷാ മോനെ കല്ലെറിഞ്ഞ് പരിക്കേൽപിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. വഞ്ചിയൂർ, പേരൂർക്കട, വലിയതുറ, അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രേമ, എ .എസ്.ഐ ഗോപകുമാർ, പൊലീസുകാരായ ബാദുഷാ മോൻ, രതീഷ്, റോബിൻസൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു ഫോട്ടോ: പ്രതി അബു താഹിർ (26)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story