Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:36 AM IST Updated On
date_range 18 March 2022 5:36 AM ISTമാർഗതടസ്സം; ജില്ല ആശുപത്രിക്ക് മുന്നിലെ മരക്കഷണങ്ങൾ നീക്കുന്നില്ല
text_fieldsbookmark_border
നെടുമങ്ങാട്: ജില്ല ആശുപത്രിക്കു മുന്നിലെ റോഡിൽ കടപുഴകിയ മരം ഒരു വർഷം കഴിഞ്ഞിട്ടും നീക്കം ചെയ്യുന്നില്ല. നെടുമങ്ങാട് ജില്ല ആശുപത്രിക്ക് മുന്നിലെ കൂറ്റൻ പാലമരം ഒരു വർഷം മുമ്പുണ്ടായ കനത്ത മഴയിലാണ് കടപുഴകി റോഡിലേക്ക് വീണ് അപകടമുണ്ടായത്. അന്ന് കഷ്ണങ്ങളാക്കി മാറ്റിയ മരം ഇന്നും റോഡരികിൽ തന്നെ കിടക്കുകയാണ്. പരിസര വാസികളും കച്ചവടക്കാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടിട്ടും മരക്കഷ്ണങ്ങൾ മാറ്റാൻ ജില്ല പഞ്ചായത്തോ നഗരസഭയോ ആശുപത്രി വികസന സമിതിയോ തയാറാകുന്നില്ല. ജനങ്ങൾക്ക് സുഗമമായി കാൽനടയ്ക്കോ വാഹനങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാനോ കഴിയുന്നില്ല. സമീപത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിർത്താനും കഴിയുന്നില്ല. ബസുകൾ റോഡിൽ തന്നെ നിർത്തുന്നതിനാൽ പലപ്പോഴും സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതും പ്രധാന റോഡിലേക്കിറക്കിയാണ്. ഫോേട്ടാ: ജില്ല ആശുപത്രിക്കു മുന്നിലെ റോഡിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
