Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപഭോക്തൃ നിയമ അവബോധം...

ഉപഭോക്തൃ നിയമ അവബോധം പൗരന്മാർക്ക് വേണം- മന്ത്രി ആന്‍റണി രാജു

text_fields
bookmark_border
തിരുവനന്തപുരം: ജീവിതത്തിന്‍റെ നാനാതുറകളിലും ചൂഷണം നേരിടാൻ ഉപഭോക്തൃ നിയമ അവബോധം ജനങ്ങൾക്കാവശ്യമെന്ന് മന്ത്രി ആന്‍റണി രാജു. എൽ.കെ.ജി മുതൽ മുതിർന്ന വിദ്യാർഥികളെ വരെ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്​കരണ പരിപാടികൾ നടപ്പാക്കുന്ന കോൺഫ്ര അഭിനന്ദനം അർഹിക്കുന്നു എന്നും മന്ത്രി പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ​െറസിഡന്‍റ്​സ്​​ അസോസിയേഷൻ വാർഷികവും കൺസ്യൂമർ ഫോറത്തിന്‍റെ ലോക ഉപഭോക്തൃ ദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. എസ്​. രഘു അധ്യക്ഷത വഹിച്ചു. എം. ശശിധരൻ നായർ, പ്രഫ. ഗീവർഗീസ്​, പ്രഫ. കൊല്ലാശ്ശേരിൽ അപ്പുക്കുട്ടൻ, മാത്തുണ്ണി, വേണു ഹരിദാസ്​, പി. പുരുഷോത്തമൻ, ഉണ്ണിപ്പിള്ള, ഐ. കൃപാകരൻ, വിനയചന്ദ്രൻ (യോഗ), ഡോ.പി. ലത എന്നിവർ ലഘുപ്രഭാഷണങ്ങൾ ഓരോ വിഷയത്തിലും നടത്തി. സർവകലാശാല പെൻഷൻ ഫണ്ട് രൂപവത്​കരണ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം-പി.സി. വിഷ്ണുനാഥ് തിരുവനന്തപുരം: സർവകലാശാല പെൻഷൻ ഫണ്ട് രൂപവത്​കരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് നാളിതുവരെ സർവകലാശാല ജീവനക്കാരും പെൻഷൻകാരും അനുഭവിച്ചുകൊണ്ടിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണെന്നും നിഗൂഢതകൾ നിറഞ്ഞ ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണ മെന്നും പി.സി. വിഷ്ണുനാഥ് എം.എൽ.എ. കേരള യൂനിവേഴ്സിറ്റി പെൻഷനേഴ്സ് വെൽ​െഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർവകലാശാല ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാന ഉൽപാദന കേന്ദ്രങ്ങളായ സർവകലാശാലകളെ ലാഭമുണ്ടാക്കാനുള്ള കച്ചവട സ്ഥാപനങ്ങളായി കാണുന്നത് ജനാധിപത്യ സർക്കാറിന്​ ഭൂഷണമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പെൻഷൻ ഫണ്ടിന് കുറവ് വരുന്നപക്ഷം സർവകലാശാലകളുടെ ആസ്തികളെ പണയപ്പെടുത്താനുള്ള നിർദേശം ഉന്നതവിദ്യാഭ്യാസ മേഖലക്ക്​ അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ബി. ശ്രീധരൻ നായർ അധ്യക്ഷനായിരുന്നു. സംഘടന നേതാക്കളായ കോട്ടാത്തല മോഹനൻ, രാജൻ ഗുരുക്കൾ, എ. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. എൻ. സതീശൻ, ഡി. ശ്രീകുമാർ, സി.എ. ഷുക്കൂർ, ജേക്കബ് വർഗീസ്, എ. സഫീർ, കബീർ കുട്ടി, ജെ. ഓമന അമ്മ, എസ്.ജെ. സുനിത, ടി. പത്മ, അലക്സാണ്ടർ എന്നിവർ പ്രകടനത്തിനും ധർണക്കും നേതൃത്വം നൽകി. Photo - pc vishnunath
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story