Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:47 AM IST Updated On
date_range 17 March 2022 5:47 AM ISTടെക്നോപാർക്കിലെ കമ്പനി ഉടമെയയും മകെനയും ആക്രമിച്ച സംഭവം: പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
കഴക്കൂട്ടം: ടെക്നോപാർക്കിലെ ഐടി കമ്പനിയായ ഡി ക്യൂബ് എ.ഐയുടെ ഉടമെയയും മകെനയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജിടെക് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കഴക്കൂട്ടം ക്യൂൻസ് ടവർ അപ്പാർട്ട്മെന്റ് ആറ്റിപ്രയിൽ താമസിക്കുന്ന മനു മാധവൻ (42), മകൻ ആദിത്യൻ എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചക്ക് ഒരു സംഘം ആളുകൾ ടെക്നോപാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ ആക്രമിച്ചത്. ആദിത്യൻ സഞ്ചരിച്ച കാറിന്റെ പിറകുവശത്ത് എസ്.എഫ്.ഐ ഏരിയ നേതാവായ ആദർശ് എം.പി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. തുടർന്ന് മനുവുമായി തർക്കത്തിലായ ആദർശ് പിന്നാലെ ഒരു കൂട്ടം ആളുകളുമായി ടെക്നോപാർക്കിന് സമീപം തർക്കത്തിലായി. തുടർന്ന് ആദിത്യനെ മർദിക്കുകയുമായിരുന്നു. തടയാൻ ചെന്ന മനു മാധവനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് കഴക്കൂട്ടം െപാലീസിൽ പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story