Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവകലാശാല ജീവനക്കാരുടെ...

സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഫണ്ട്​: ഉത്തരവ്​ പുനഃപരിശോധിക്കാൻ ധാരണ

text_fields
bookmark_border
തിരുവനന്തപുരം: സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഫണ്ട്​ സംബന്ധിച്ച ഉത്തരവ്​ പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി ​കെ.എൻ. ബാലഗോപാൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം. സർവകലാശാല അധ്യാപക- അനധ്യാപക ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും മുടക്കമില്ലാതെ തുടർന്നും ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഉറപ്പുനൽകി. സർവകലാശാലകൾ പുതുതായി രൂപവത്​കരിക്കുന്ന പെൻഷൻ ഫണ്ടിൽനിന്നാകണം ഇനി പെൻഷൻ നൽകേണ്ടതെന്നായിരുന്നു സർക്കാർ ഉത്തരവ്​. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളിത്ത പെൻഷൻകാരുടെ വിഹിതം, ക്ഷമാശ്വാസം, കുടിശ്ശിക, ഡി.സി.ആർ.ജി, കമ്യൂട്ടേഷൻ, സറണ്ടർ, കുടുംബ പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഈ ഫണ്ടിൽനിന്ന്​ നൽകാനും വ്യവസ്ഥ ചെയ്തു. ജീവനക്കാരുടെ ശമ്പളത്തിന്‍റെ 25 ശതമാനം എല്ലാ മാസവും പെൻഷൻ ഫണ്ടിലേക്ക്​ മാറ്റാനും ഇതിന്‍റെ 10​ ശതമാനം ഗ്രാന്‍റായി സർക്കാർ നൽകാനുമായിരുന്നു വ്യവസ്ഥ. ബാക്കി 15 ശതമാനം സർവകലാശാലകൾ തനത്​ ഫണ്ടിൽനിന്ന്​ കണ്ടെത്താനും നിർദേശിച്ചു. പണലഭ്യത കുറഞ്ഞാൽ വായ്പയെടുക്കാനും ആവശ്യപ്പെട്ടു. സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധി നേരിടവെ സർക്കാറിന്‍റെ ഉത്തരവിനെതി​രെ ജീവനക്കാരിൽനിന്ന്​ കടുത്ത എതിർപ്പുയർന്നിരുന്നു. പെൻഷൻ മുടങ്ങുമെന്ന ആശങ്കയാണ്​ അവർ പങ്കുവെച്ചത്​. ഈ സാഹചര്യത്തിലാണ്​ ഉത്തരവ്​ പുനഃപരിശോധിക്കാൻ ധനവകുപ്പ്​ തീരുമാനിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story