Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ ലഹരിമരുന്ന് പാഴ്​സൽ​, കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്​ അന്വേഷണം

text_fields
bookmark_border
തിരുവനന്തപുരം: വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്തേക്ക്​ പാഴ്​സലായി ലഹരിമരുന്നെത്തുന്നു. കൊറിയർ സ്ഥാപനങ്ങളിലേക്ക്​ വരുന്ന പല പാഴ്​സലുകളിലും മയക്കുമരുന്നുണ്ടെന്നാണ്​ കണ്ടെത്തൽ. കഴിഞ്ഞദിവസം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ എത്തിയ പാഴ്​സലുകളിൽ ലഹരിമരുന്ന് പിടിച്ചു. വീര്യംകൂടിയ, വിലകൂടിയ മയക്കുമരുന്നാണ്​ ഇങ്ങനെ വിദേശത്തുനിന്ന്​ എത്തിയതെന്നത്​ വളരെ ഗൗരവത്തോടെയാണ്​ അധികൃതർ കാണുന്നത്​. ഒമാൻ, നെതർലന്‍റ്സ്​ എന്നിവിടങ്ങളിൽനിന്നാണ് എൽ.എസ്​.ഡി സ്റ്റാമ്പ്​ പാഴ്​സലുകൾ വന്നത്​​. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സൽ എത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ ഒരാളെ അറസ്റ്റ്​ ചെയ്തിട്ടുണ്ട്​. വൻ സംഘമാണ്​ ഇതിനുപിന്നിലെന്നാണ്​ നിഗമനം. വിദേശ പാഴ്‌സലുകളിൽ ലഹരി എത്തുന്നുവോയെന്ന്​ തിരിച്ചറിയാൻ വിശദ അന്വേഷണം നടത്താനാണ്​ എക്​സൈസ്​ വകുപ്പ്​ തീരുമാനം. കൊറിയർ കമ്പനികളിലെ ചില ജീവനക്കാരിൽ മയക്കുമരുന്ന്​ കടത്തുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്​. കഴിഞ്ഞദിവസം കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തിലെത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് സംശയങ്ങള്‍ തോന്നിയതോടെ അധികൃതർ അറിയിച്ചതി‍ൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയത്​. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ കൊറിയർ, പാഴ്​സൽ സ്ഥാപനങ്ങളിലേക്ക്​ ഇത്തരത്തിൽ മയക്കുമരുന്ന്​ പാഴ്​സൽ എത്തുന്നതായും വ്യക്​തമായി. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story