Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ സബ് ജൂനിയർ വുഷു...

ദേശീയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്

text_fields
bookmark_border
ദേശീയ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്
cancel
തക്കല: ദേശീയ വുഷു അസോസിയേഷൻ, തമിഴ്നാട് വുഷു അസോസിയേഷൻ, നൂറുൽ ഇസ്​ലാം സെന്റർ ഫോർ ഹയർ എജുക്കേഷൻ എന്നിവർ സംയുക്തമായി നടത്തുന്ന 21ാമത് സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് 26 മുതൽ 31 വരെ നൂറുൽ ഇസ്​ലാം സർവകലാശാല കാമ്പസിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 11.30ന് തമിഴ്നാട് സ്പീക്കർ എം. അപ്പാവു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മനോ തങ്കരാജ്, വി. മെയ്യനാഥൻ, നൂറുൽ ഇസ്​ലാം സർവകലാശാല ചാൻസലർ ഡോ.എ.പി. മജീദ്ഖാൻ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മത്സരാർഥികൾ ഉണ്ടാകും. ചാമ്പ്യൻഷിപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story