Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിര്‍മാണ സാമഗ്രികള്‍...

നിര്‍മാണ സാമഗ്രികള്‍ മോഷണം പോയെന്ന്​ പരാതി

text_fields
bookmark_border
വെള്ളറട: കാരക്കോണത്ത് മെഡിക്കല്‍ കോളജ് ജങ്​ഷനിലെ പഴക്കടയില്‍ നിന്ന് നിര്‍മാണസാമഗ്രികള്‍ മോഷണം പോയെന്ന്​ പരാതി. നിര്‍മാണത്തിനായി കരുതിയിരുന്ന മുപ്പതിനായിരത്തോളം രൂപ വില വരുന്ന ഇരുമ്പു പൈപ്പുകളും മറ്റ്​ സാമഗ്രികളുമാണ് മോഷ്ടിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ കടയുടമ കാരക്കോണം രാമവര്‍മന്‍ചിറ സ്വദേശി പ്രേംകുമാർ വെള്ളറട ​െപാലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കടയുടമ മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഷെഡിലാണ് പഴക്കട നടത്തുന്നത്. ഇതിനുപിന്നിലുള്ള സ്ഥലത്ത് ഇരുമ്പ് പൈപ്പുനിര്‍ത്തി മറ്റൊരു ഷെഡ് കൂടി നിര്‍മിക്കാനാരംഭിച്ചപ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതര്‍ വെള്ളറട ​െപാലീസില്‍ പരാതി നല്‍കി പണി നിര്‍ത്തി​െവപ്പിച്ചിരുന്നു. ഇതിന്​ പിന്നാ​െലയാണ്​ നിർമാണ സാമഗ്രികൾ കാണാതായത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story