Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.എഫ്.ഐ പ്രവർത്തകർ...

എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ച്​ ക്രൂരമായി മർദിച്ചെന്ന്​ സഫ്​ന

text_fields
bookmark_border
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ച്​ ക്രൂരമായി മർദിച്ചെന്നും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇത്​ നോക്കിനിന്നെന്നും ലോ കോളജിൽ ‌ആക്രമണത്തിനിരയായ കെ.എസ്‍.യു യൂനിറ്റ്​ പ്രസിഡന്‍റ്​ സഫ്​ന യാക്കൂബ്​. സഫ്​നയുടെ മൊഴിയും പൊലീസ്​ രേഖപ്പെടുത്തി. അതിക്രൂരമായ മർദനമാണ്​ ഏൽക്കേണ്ടിവന്നതെന്നും സ്ത്രീയാണെന്ന പരിഗണനപോലും നൽകാതെയാണ്​ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതെന്നും അവർ പറഞ്ഞു. സഫ്​നയെ നിലത്ത്​ തള്ളിയിടുന്നതും അവിടെയിട്ട്​ മർദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്​. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കപ്പെട്ടതിനെ തുടർന്നാണ്​ സംഭവത്തിന്‍റെ തീവ്രത പുറത്തുവന്നത്​. കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്ന്​ വ്യക്തമാക്കുകയാണ് സഫ്ന. എസ്​.എഫ്​.ഐയിൽനിന്ന് മുമ്പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല. പൊലീസും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറയുന്നു. യൂനിയൻ ഉദ്​ഘാടനത്തോടനുബന്ധിച്ച്​ അടിയുണ്ടാകുമെന്ന്​ പറഞ്ഞ്​ കോളജ്​​ അധികൃതരും വിഷയത്തിൽ ഇടപെട്ടില്ലെന്ന്​ കെ.എസ്​.യു ആരോപിക്കുന്നു. കോളജിലെ സംഘർഷങ്ങൾക്കുശേഷം കെ.എസ്.യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാർഥിക്ക് കഴുത്തിനും ജിയോ എന്ന വിദ്യാർഥിക്ക് കാലിനും പരിക്കുണ്ട്. എന്നാൽ, പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. സഫ്​നയെ ആരും ആക്രമിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ വിശദീകരിക്കുന്നു. സംഭവസ്ഥലത്ത്​ പൊലീസുകാർ നോക്കുകുത്തിയായെന്നും മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ഇതിന് തയാറായില്ലെന്നും​ കെ.എസ്​.യുക്കാർ ആരോപിക്കുന്നു. കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പ്​ ദിവസവും എസ്.എഫ്.ഐ പ്രവർത്തകർ പ്രശ്നങ്ങളുണ്ടാക്കിയെന്നും അന്ന്​ സ്ഥലത്തെത്തിയ പൊലീസിനെ എസ്.എഫ്.ഐക്കാർ വിരട്ടിയോടിച്ചെന്നും അവർ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story