Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈകോടതി...

ഹൈകോടതി വിധിയനുസരിച്ച്​ എസ്​.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്​ നടത്തണം -ഗോകുലം ഗോപാലൻ

text_fields
bookmark_border
23ന്​ സെക്രട്ടേറിയറ്റ്​ മാർച്ച്​ കൊല്ലം: ഹൈകോടതി വിധിയനുസരിച്ച്​, അംഗങ്ങൾക്കെല്ലാം വോട്ടവകാശം നൽകി എസ്​.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ എസ്​.എൻ.ഡി.പി യോഗം സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 23ന്​ സെക്രട്ടേറിയേറ്റ്​ മാർച്ച്​ നടത്തും. വാർഷിക റിട്ടേണും ഫിനാൻഷ്യൽ സ്റ്റേറ്റ്​മെന്‍റും തുടർച്ചയായി ആറുവർഷം ഫയൽ ചെയ്യാതിരുന്നതുമൂലം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾ​പ്പെടെ ഭരണസമിതി അംഗങ്ങൾ അയോഗ്യരായിരിക്കുകയാണെന്ന്​ സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്​.എൻ.ഡി.പി യോഗത്തിൽ ജനാധിപത്യം ഉറപ്പുവരുത്തുന്നതിനുള്ള അന്തിമപോരാട്ടത്തിന്​ തുടക്കം കുറിക്കുകയാണ്​. എല്ലാവർക്കും വോട്ടവകാശം നൽകാനുള്ള ​ഹൈകോടതി വിധിയനുസരിച്ച്​ നടത്തുന്ന തെരഞ്ഞെടുപ്പിൽ നടേശൻ ജയിക്കുകയാണെങ്കിൽ അത്​ തങ്ങൾ അംഗീകരിക്കും. 10 ശതമാനം വോട്ടു​പോലും അദ്ദേഹത്തിന്​ ലഭിക്കില്ല. വിധി സർക്കാർ നടപ്പാക്കുമെന്ന്​ തന്നെയാണ്​ തങ്ങൾക്ക്​ ലഭിച്ചിട്ടുള്ള സൂചന. വെള്ളാപ്പള്ളി നടേശന്‍റെ നേതൃത്വത്തിലുള്ള കഴിഞ്ഞ 25 വർഷത്തെ യോഗപ്രവർത്തനത്തിൽ അംഗങ്ങൾക്ക്​ ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും സ്വന്തം കുടുംബത്തിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. പാവപ്പെട്ടവരെ തീർത്തും അവഗണിച്ചു. സത്യസന്ധവും സുതാര്യവുമായ പ്രവർത്തനമാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. എസ്​.എൻ.ഡി.പി യോഗം-എസ്​.എൻ ട്രസ്റ്റ്​ സംരക്ഷണ സമിതി ചെയർമാർ ഡി. രാജ്​കുമാർ ഉണ്ണി, ശ്രീനാരായണ സേവാസംഘം കൺവീനർ പി.പി. രാജൻ, ശ്രീനാരായണ സഹോദര ധർമവേദി സെക്രട്ടറി സൗത്ത്​ ഇന്ത്യൻ വിനോദ്​, എസ്​.എൻ.ഡി.പി യോഗം വിമോചന സമിതി സെക്രട്ടറി കെ.എം. സന്തോഷ്​ കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story