Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോ കോളജിൽ കെ.എസ്​.യു...

ലോ കോളജിൽ കെ.എസ്​.യു വനിത ഭാരവാഹിക്കടക്കം മർദനം: മൂന്ന്​​ ​കേസെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: ലോ കോളജിൽ വനിതയുൾപ്പെട്ട കെ.എസ്​.യു ഭാരവാഹികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ്​ മൂന്ന്​ കേസ്​ രജിസ്റ്റർ ചെയ്തു. കെ.എസ്​.യു പ്രവർത്തകരെ കോളജിലും വീട്ടിലും വെച്ച്​ ആക്രമിച്ചതിന്​ എസ്​.എഫ്​.ഐ പ്രവർത്തകർക്കെതിരെ രണ്ടും എതിർ പരാതിയിൽ കെ.എസ്​.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ്​ രജിസ്റ്റർ ചെയ്തത്​. കോളജിലെ സംഘട്ടനത്തിന്​ പിന്നാലെ മെഡിക്കൽ കോളജ്​ ആശുപത്രിയിലും കെ.എസ്​.യു പ്രവർത്തകർ താമസിക്കുന്ന വീടുകളിലും എത്തി എസ്​.എഫ്​.ഐ ആക്രമണം നടത്തിയതായും പരാതിയുണ്ട്​. ചൊവ്വാഴ്ച രാത്രി എ​ട്ടോടെ കെ.എസ്​.യു യൂനിറ്റ്​ പ്രസിഡന്‍റ്​ സഫ്​ന യാക്കൂബിനെ വളഞ്ഞി​ട്ട്​ ക്രൂരമായി മർദിച്ച എസ്​.എഫ്​.ഐ പ്രവർത്തകർ തങ്ങൾ താമസിക്കുന്ന വീട്ടിലെത്തിയും അതിക്രമം കാട്ടിയെന്ന്​ കെ.എസ്​.യുക്കാർ പരാതിപ്പെട്ടു. സഫ്നക്ക്​ പുറമെ കെ.എസ്​.യു യൂനിറ്റ്​ ജനറൽ സെക്രട്ടറി ആഷിഖ് അഷ്​റഫ്, നിതിൻ തമ്പി, എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം അനന്തു എന്നിവർക്കും പരിക്കേറ്റു. കോളജ് യൂനിയൻ ഉദ്ഘാടന ഭാഗമായി കലാപരിപാടി നടക്കുന്നതിനിടെ കെ.എസ്‌.യു ഭാരവാഹി ആഷിഖിനെ ഇരുപതോളം എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട്​ തല്ലുകയായിരുന്നെന്ന്​ കെ.എസ്​.യു ആരോപിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസും വി.കെ. പ്രശാന്ത് എം.എൽ.എയടക്കമുള്ള നേതാക്കളും ഉദ്ഘാടനത്തിൽ പങ്കെടുത്ത്​ മടങ്ങിയതിന്​ പിന്നാലെയായിരുന്നു സംഘർഷം. യൂനിയൻ തെരഞ്ഞെടുപ്പ് നടന്ന ദിവസവും സംഘർഷമുണ്ടായിരുന്നു. യൂനിയൻ ഭരണം എസ്.എഫ്.ഐ നേടിയെങ്കിലും വൈസ് ചെയർപേഴ്സണായി കെ.എസ്‌.യു സ്ഥാനാർഥി മേഘ സുരേഷാണ് ജയിച്ചത്. ഇതേച്ചൊല്ലി ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതി‍ൻെറ തുടർച്ചയായാണ്​ അക്രമമുണ്ടായത്​. ഒപ്പമുള്ള പ്രവർത്തകരെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സഫ്നക്ക്​ നേരെ ആക്രമണമുണ്ടായത്. സഫ്നയെ തള്ളി നിലത്തേക്ക് വലിച്ചിടുന്നതും അവി​ടെയിട്ട്​ മർദിക്കുന്നതും നിതിനെ മതിലിൽ ചേർത്തുനിർത്തി മർദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. ശേഷം കെ.എസ്.യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും അക്രമവുമുണ്ടായി​. ഈ ആക്രമണത്തിൽ ദേവനാരായണൻ, ജിയോ എന്നിവർക്ക്​​ പരിക്കേറ്റു​. തന്നെ നിലത്ത്​ തള്ളിയിട്ട്​ കഴുത്തിൽ ക്രൂരമായി ചവിട്ടിയെന്നും തടിക്കസേരയുടെ കൈ ചവിട്ടിയൊടിച്ച്​ അതുകൊണ്ട്​ സുഹൃത്തി‍ൻെറ കാല്​ അടിച്ചൊടിച്ചെന്നും ദേവനാരായണൻ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story