Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തില്‍ ടാപ്പിങ്​ തൊഴിലാളി മരിച്ചു

text_fields
bookmark_border
കാട്ടുപന്നി ആക്രമണത്തില്‍ ടാപ്പിങ്​ തൊഴിലാളി മരിച്ചു
cancel
പത്തനാപുരം: ടാപ്പിങ്ങിനിടെ, കാട്ടുപന്നി ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പനമ്പറ്റ കൈലാസം പരിത്തിവിള കിഴക്കേതിൽ വീട്ടിൽ സുകുമാരൻ (69) ആണ് മരിച്ചത്. വെള്ളങ്ങാട് ഓട് ഫാക്ടറിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്​ ജോലി ചെയ്യുന്നതിനിടെ, രാവിലെ ഏഴോടെയായിരുന്നു ആക്രമണമുണ്ടായത്‌. അവശനിലയിൽ വീണുകിടക്കുന്ന സുകുമാരനെ അതുവഴി നടന്നുപോയ സ്ത്രീയാണ് കണ്ടത്. ആക്രമണത്തില്‍ ശരീരത്തിലെ മിക്ക ഭാഗങ്ങളിലും ഗുരുതര മുറിവേറ്റിരുന്നു. നാട്ടുകാരാണ് സുകുമാരനെ ആശുപത്രിയിലേക്ക് മാറ്റിയത്. പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന്​ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകീട്ട്​ നാലോടെ മരിക്കുകയായിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ലത, രതീഷ്. മരുമക്കൾ: സജി, രഞ്ജിനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story